
രാഹുൽ മാങ്കൂട്ടത്തെ കുറിച്ച് ചോദ്യങ്ങൾ ചോദിച്ച മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ. പാലക്കാട് കുത്തനൂരിലാണ് സംഭവം. രമേശ് ചെന്നിത്തലയോട് രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ചോദിച്ചപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ പ്രകോപിതരായത്. സ്വർണ കള്ള കടത്തിനെ കുറിച്ച് ചോദിക്കാൻ ആയിരുന്നു അവർ ആവശ്യപ്പെട്ടത്.
പണം വാങ്ങിയാണ് ചോദ്യങ്ങൾ ചോദിക്കുന്നതെന്നും പ്രവർത്തകർ ആക്രോശിച്ചു. കൈരളി റിപ്പോർട്ടർ സച്ചിൻ വള്ളിക്കാടിനെ മർദിക്കാൻ ശ്രമം നടത്തി. തടയാൻ ശ്രമിച്ച മറ്റി ചാനല്‍ റിപ്പോര്‍ട്ടര്‍മാരെ പിടിച്ചു തള്ളി. രമേശ് ചെന്നിത്തലയെ സംസാരിക്കാൻ പോലും സമ്മതിക്കാതെ ആയിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ ആക്രോശം.
ALSO READ: ‘ഏതുവാഹനത്തിൽ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കണം’; പരാതിക്കാരിയെ വെല്ലുവിളിച്ച് ഫെന്നി നൈനാൻ
അതേസമയം മുൻകൂർ ജാമ്യപേക്ഷയിൽ വിധി പറഞ്ഞ ശേഷം രാഹുലിന്റെ കാര്യത്തിൽ കൂടുതൽ നടപടി ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഈ കാര്യം സംബന്ധിച്ച് നേതാക്കൾ കൂടിയാലോചന നടത്തും എന്നും കെപിസിസി നേതൃത്വം യുക്തമായ നടപടി എടുക്കും എന്നും അദ്ദേഹം പ്രതികരിച്ചു.
പരാതി വരും മുമ്പ് തന്നെ പാർട്ടിയിൽ നിന്നും രാഹുലിനെ സസ്പെൻഡ് ചെയ്തതാണ്. ഇങ്ങനെ ഒരു നടപടി മറ്റേത് പാർട്ടി സ്വീകരിക്കും എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ഫെന്നി നൈനാൻ കുറിച്ചുള്ള ചോദ്യങ്ങളിൽ അത് ആരാണ് എന്നാണ് രമേശ് ചെന്നിത്തല ചോദിച്ചത്. കേരളത്തിൽ ഇരുപത്തി അയ്യായിരത്തോളം സ്ഥാനാർഥികൾ ഉണ്ട് എന്നായിരുന്നു പ്രതികരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

