ചാലക്കുടിയിൽ യുഡിഎഫിനെതിരെ ഘടകകക്ഷികൾ; നേതൃത്വം ഉറക്കം നടിക്കുന്നു, കോൺഗ്രസിന്റേത് മാടമ്പിത്തരമെന്നും രൂക്ഷവിമർശനം

Constituents against UDF

തൃശൂർ ചാലക്കുടിയിൽ യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി ഘടകകക്ഷികൾ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ കടുത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഘടകകക്ഷികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരള കോൺഗ്രസ്, ആർ എസ് പി, സി എം പി എന്നി ഘടകകക്ഷികളിലെ നേതാക്കളാണ് യുഡിഎഫിനെതിരെയും കോൺഗ്രസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കോൺഗ്രസിന്റെ മാടമ്പിത്തര നടപടികൾക്കെതിര കൂടിയാണ് ഘടകകക്ഷികളുടെ പ്രതിഷേധം. യുഡിഎഫിന്റെ സ്ഥാനാർത്ഥിയെ തോൽപ്പിക്കും എന്ന് നേതാക്കാള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് വരുമ്പോൾ ഘടകകക്ഷികളെ യുഡിഎഫ് ചർച്ചകൾക്ക് പോലും വിളിക്കുന്നില്ല.

ALSO READ: ജനവിധിയെ വെല്ലുവിളിച്ച് UDF; പുല്ലൂര്‍ – പെരിയ പഞ്ചായത്തിൽ ‘താമരകൈ’മാറ്റം, സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ ഉടനീളം കോ-ലീ-ബി സഖ്യം

തദ്ദേശ തെരെഞ്ഞെടുപ്പിൽ വേണ്ട പ്രാതിനിത്യം നൽകിയില്ലെന്നും യു ഡി എഫ് ചെയർമാനോ, കൺവീനർക്കോ പോലും ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ് എന്നും ഘടകകക്ഷികൾ കുറ്റപ്പെടുത്തി. ജില്ലയിലെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ചാലക്കുടിയിൽ മാത്രം നീധി നിഷേധിക്കുകയാണ് എന്നാണ് ആരോപണം. പല തവണ പരാതി നൽകിയിട്ടും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തലപ്പത്തിരിക്കുന്നവർ ഉറക്കം നടിക്കുകയാണെന്നും ഘടകക്ഷികൾ വാർത്താ സമ്മേളനത്തിൽ രൂക്ഷവിമർശനം ഉയർത്തി.

Constituents against UDF in Chalakudy, raised Strong criticism

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News