ആരോഗ്യ മേഖലയിൽ ബഹുരാഷ്ട്ര കമ്പനികളുടെ അധിനിവേശത്തെ നേരിടാൻ സഹകരണ മേഖല

co operative conclave

ആരോഗ്യ മേഖലയിൽ ബഹുരാഷ്ട്ര കമ്പനികളുടെ അധിനിവേശത്തെ നേരിടാൻ സഹകരണ മേഖലയെ സജ്ജമാക്കാൻ കൊല്ലത്ത് ചേർന്ന സഹകരണ കോൺക്ലേവിൽ തീരുമാനം.ആദ്യ ഘട്ടത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഒരു മാസത്തിനുള്ളിൽ സഹകരണ ക്ലീനിക്കുകൾ തുടങ്ങും. എല്ലാ ജില്ലകളിലും കൊല്ലം എൻ.എസ്. മോഡൽ 300 കിടക്കകൾ ഉള്ള സഹകരണ ആശുപത്രികളും തുടങ്ങും.

എല്ലാ ജില്ലകളിൽ നിന്നുള്ള സഹകരണ സംഘങ്ങളിലെ സഹകാരികൾ കൈകോർക്കുന്ന സുന്ദര കാഴ്ച ഒരുക്കിയ കൊല്ലത്തെ സഹകരണ കോൺക്ലേവ് കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങളെ കരുത്തോടെ സംരക്ഷിക്കാൻ തീരുമാനിച്ചു. വിഷന്‍ 2031 ന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ സഹകരണ ആരോഗ്യ മേഖലകളുടെ പ്രതിനിധികള്‍, വിദഗ്ധര്‍ പങ്കെടുത്ത കോണ്‍ക്ലേവ് എന്‍ എസ് സഹകരണ ആശുപത്രി ക്യാമ്പസില്‍ എം നൗഷാദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ ഡി സജിത് ബാബു രൂപരേഖ അവതരിപ്പിച്ചു.

Also read: വോട്ടർ പട്ടിക തീവ്ര പരിഷ്കരണം: സംസ്ഥാനത്തെ അന്തിമ പട്ടിക നാളെ പ്രസിദ്ധീകരിക്കും, രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന്


രാജ്യത്തെ മികച്ച സഹകരണ സ്ഥാപനങ്ങൾ കേരളത്തിൽ എന്നാണെന്ന് സമാപന സമ്മേളനം ഉ​ദ്ഘാടനം ചെയ്ത് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.
വിദേശ കുത്തകകൾ ആരോഗ്യ മേഖലയിലേക്ക് കടന്നുവരുന്നത് തടയാൻ ജില്ല, -താലൂക്ക്, – ഗ്രാമീണ തലത്തിൽ സഹകരണ ആശുപത്രികൾ സ്ഥാപിക്കാൻ ആവശ്യമായ മുൻകൈ സഹകരണ വകുപ്പ് ഏറ്റെടുക്കും. ആശുപത്രി സംഘങ്ങളെ മിസലേനിയസ് സൊസൈറ്റികൾ എന്ന ഗണത്തിൽനിന്നും മാറ്റി പ്രത്യേക വിഭാഗമായി പരിഗണിക്കും.എൻ.എസ് സഹകരണ ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ അധ്യക്ഷനായി ശിഹാബ് തങ്ങൾ സഹകരണ ആശുപത്രി ചെയർമാൻ അബ്ദുൾറഹ്മാൻ രണ്ടത്താണി.എൻ.എസ്.സഹകരണ ആശുപത്രി സെക്രട്ടറി ഷിബു തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News