കോർപ്പറേറ്റുകൾ തടിച്ചു കൊഴുക്കുമ്പോൾ സാധാരണ ജനങ്ങൾ പാപ്പരീകരിക്കപ്പെടുന്നു, ഇതിൽ ശരിയായ നിപലപാട് സ്വീകരിക്കാൻ കോൺ​ഗ്രസിന് കഴിയുന്നില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

Pinarayi Vijayan

കോർപ്പറേറ്റുകൾ തടിച്ചു കൊഴുക്കുമ്പോൾ സാധാരണ ജനങ്ങൾ പാപ്പരീകരിക്കപ്പെടുന്നുവെന്നും ഇക്കാര്യത്തിൽ ശരിയായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളികൾ ഇന്ന് അനുഭവിക്കുന്ന അവകാശങ്ങൾ ആരെങ്കിലും ദയാവായ്പോടെ നൽകിയതല്ല. പോരാട്ടത്തിലൂടെ നേടിയെടുത്തതാണ്. ആ അവകാശങ്ങൾ ഇല്ലാതാക്കുന്ന, കോർപ്പറേറ്റുകൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

ഇതിനെതിരെ ഒരുമിച്ച് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുകയാണ് തൊഴിലാളി സംഘടനകൾ. എന്നാൽ കേരളത്തിൽ ഒരുമിച്ച് നിൽക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. INTUC, STU എന്നിവയെ കോൺഗ്രസും ലീഗും വിലക്കുകയാണ്. തെരഞ്ഞെടുപ്പിൽ രണ്ടോ മൂന്നോ സീറ്റിന് വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കാൻ കോൺഗ്രസ് തയ്യാറാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് എല്ലാവർക്കും ഒറ്റക്കെട്ടായി തീരുമാനിച്ചത് കേരളത്തിൽ വേണ്ട എന്ന് പറയുന്നത്. കേരളത്തിലെ യുഡിഎഫിനുള്ള ബിജെപി വിധേയത്തമാണ് ഇത് കാണിക്കുന്നത്.

Also read; രാജ്യത്തെ മതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്; കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് വർഗീയതയ്ക്ക് എതിരെ നിന്നത്: മുഖ്യമന്ത്രി പിണറായി വിജയൻ

സംഘ പരിവാറിനെ പ്രീണിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. ഭക്ഷണത്തിന്റെ പേരിലും പശുവിന്റെ പേരിലും വർഗീയ സംഘർഷങ്ങൾ ഉണ്ടായി എന്നാൽ ഇതിലും കൃത്യമായ നിലപാട് സ്വീകരിക്കാൻ കോൺ​ഗ്രസിന് കഴിയുന്നില്ല. ഒന്നാം യുപിഎ ഗവൺമെന്റ് കാലത്ത് തൊഴിലുറപ്പ് പദ്ധതി ആവശ്യപ്പെട്ടത് ഇടതുപക്ഷമാണ്. എന്നാൽ തുടർന്നുവന്ന കോൺഗ്രസ് ഗവൺമെന്റുകൾ തന്നെ തൊഴിലുറപ്പിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചു. നിലവിൽ തൊഴിലുറപ്പിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്ര ഗവൺമെന്റ് പൂർണമായി പിന്മാറുന്നു. തൊഴിലുറപ്പ് പദ്ധതിയെ തകർക്കുകയാണ്. കോൺഗ്രസ് തുടർന്നു വന്ന സാമ്പത്തികനയങ്ങളാണ് ബിജെപി പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News