
ശബരിമല സ്വർണമോഷണക്കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്നും തൃപ്തികരമാണെന്നും ഹൈക്കോടതി തന്നെ പറഞ്ഞതാണെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. വടക്കൻ മേഖലാ ജാഥയുടെ ഭാഗമായി രാവിലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സി ബി ഐ അന്വേഷിച കേസുകളെ പറ്റി ഹൈക്കോടതി തന്നെ വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ആദ്യം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടത്. പിന്നാലെ ബി ജെ പി അദ്ധ്യക്ഷനും അതേ കാര്യം ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.സംഭവത്തിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന് ശരിയായി അന്വേഷണം മുന്നോട്ട് നീങ്ങുന്ന സാഹചര്യത്തിൽ ഇവർ ആവശ്യപ്പെട്ടിരുന്നു.
ആഗോള അയ്യപ്പ സംഗവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പുറത്ത് വരുന്നത് യഥാർത്ഥ കണക്കല്ല. കണക്കുകൾ വന്ന ശേഷമാണ് പറയാൻ കഴിയുക എന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


