
വിസി മോഹന് കുന്നുമ്മലിനെതിരായ കോടതി വിധി വിദ്യാർഥികളുടെ പോരാട്ട വിജയമാണെന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം എ നന്ദൻ. അവകാശങ്ങൾ കിട്ടിയില്ലെങ്കിൽ ചോദിച്ചു വാങ്ങുന്ന കാലമാണ് ഇതാരുടെയും ഔദാര്യമല്ലെന്നും എം എ നന്ദൻ പറഞ്ഞു. കലോത്സവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിൻഡിക്കേറ്റാണ് തീരുമാനിക്കേണ്ടത്. നിലവിൽ യൂണിയന്റെ പ്രവർത്തനങ്ങൾ തടഞ്ഞുവെക്കുന്ന സ്ഥിതിയുണ്ട്. നിലവിലെ കാലാവധി വരെ യൂണിയന് തുടരാം എന്ന് കോടതി വിധി വന്നതിനാൽ യൂണിയന്റെ പരിപാടികൾ എല്ലാം ആ രീതിയിൽ തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സർവകലാശാല വിദ്യാർത്ഥി യൂണിയന് കലാവധി കഴിയും വരെ തുടരാമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. സർവകലാശാല ഫണ്ട് അനുവദിച്ച രണ്ട് പരിപാടികൾ നടത്താനും ഹൈക്കോടതി അനുമതി നൽകി. വിസിയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ വലിയെ പ്രതിഷേധമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ യൂണിവേഴ്സിറ്റിൽ അരങ്ങേറിയത്.
വിദ്യാർഥികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചെങ്കിലും വിസി അതൊന്നും അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. വിദ്യാർഥികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചെങ്കിലും വിസി അതൊന്നും അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. വിദ്യാർഥികളുമായി ചർച്ചയ്ക്ക് പോലും തയ്യാറാകാതിരുന്ന വിസിയുടെ വസതിയിലേക്കും സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


