
സിപിഐ പാർട്ടി രൂപീകരണത്തിൻ്റെ 100ആം വാർഷിക ആഘോഷം ഇന്ന്. 1925 ഡിസംസംബർ 26ന് ചേർന്ന കാൺപൂർ സമ്മേളനത്തിൽ ആയിരുന്നു കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന പേര് സ്വീകരിച്ചത്. നിരവധി പരിപാടികളാണ് നൂറാം വാർഷികത്തോടനുബന്ധിച്ച് സിപിഐ നടത്തുന്നത്.
100ആം വാർഷികത്തോട് അനുബന്ധിച്ചു ഒരു വർഷം നീണ്ടു നിൽക്കുന്ന പാർട്ടി പരിപാടികൾക്കാണ് സിപിഐ രൂപം നൽകിയിട്ടുള്ളത്.ഇന്ന് സിപിഐ ജനറൽ സെക്രട്ടി ഡീ രാജ ആസ്ഥാനമന്തിരമായ അജോയ് ഭവനിൽ പതാക ഉയർത്തും.
Also read; ‘കോഴിക്കോട് നടന്നത് യുഡിഎഫ് – വെൽഫെയർ – ബിജെപി അവിശുദ്ധ കൂട്ടുകെട്ട്’: എളമരം കരീം
വൈകിട്ട് നടക്കുന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡി രാജ, മുതിർന്ന നേതാക്കളായ അമർജിത്ത് കൗർ, ആനി രാജ, പ്രകാശ് ബാബു ഉൾപ്പെടെയുള്ള നേതാക്കൾ അഭിസംബോധന ചെയ്തു സംസാരിക്കും. സമ്മേളനത്തിന് ശേഷം വിവിധ കലാപരിപാടികളും നടക്കും. രാജ്യത്തുട നീളം പരിപാടികൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി ആഘോഷപരിപാടികൾക്ക് സിപിഐ ആഹ്വാനം ചെയ്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

