
തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നാൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഓഫ് ഇഡിയോക്രസിയാണെന്ന് സി പി ഐ. കേരളത്തിലും നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഇഡിയോക്രസിയാണെന്ന് സി പി ഐ വിമര്‍ശിച്ചു. പരമാവധി പൗരന്മാരെ വെട്ടിനിരത്തലാണ് ലക്ഷ്യം. വോട്ടർപ്പട്ടികയെന്ന ആത്മാവിനെ ഇല്ലാതാക്കാൻ ശ്രമമെന്ന് സി പി ഐ പറഞ്ഞു.
ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നത്. എസ് ഐ ആര്‍ ഓടിപ്പിടിച്ച് നടപ്പിലാക്കാനാണ് ശ്രമം. ദിവസങ്ങളും മണിക്കൂറുകളും എണ്ണിപ്പറഞ്ഞാണ് നടപ്പിലാക്കെയെന്നാണ് അവകാശവാദം. പരിഷ്കരണം ഒരു കാട്ടിക്കൂട്ടലാക്കി മാറ്റാൻ കഴിയുമോയെന്ന് സി പി ഐ ചോദിച്ചു. ഭരണഘടനാപരമായ ബാധ്യത അറിയാത്തത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും സി പി ഐ വിമര്‍ശിച്ചു.
വാളയാറില്‍ രാം നാരായണനെ സംഘപരിവാര്‍ കൊലപ്പെടുത്തിയ കേസിന് പിന്നിൽ RSS ആണെന്ന് സി പി ഐ പറഞ്ഞു. ആൾക്കൂട്ട കൊലപാതകത്തിൻ്റെ മണ്ണാക്കി കേരളത്തെ മാറ്റാനാണ് ശ്രമം നടക്കുന്നതെന്ന് സിപിഐ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

