
സിപിഐ എം നിലമ്പൂർ ഏരിയാ കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ സഖാവ് ജോർജ് കെ ആന്റണിയുടെ വേർപാടിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റായും പാർട്ടി ഏരിയാ സെക്രട്ടറിയായും കെഎസ്‌ഇബി വർക്കേഴ്സ് അസോസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായും വിവിധ നിലകളിൽ ഉയർന്ന് പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം. സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാൻ എക്കാലവും മുന്നിട്ടിറങ്ങിയ നേതാവായിരുന്നുവെന്നും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
Also read : ഹൃദയപൂർവ്വം സ്വാഗതം; വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിന് എല്ലാവരേയും ക്ഷണിച്ച് മുഖ്യമന്ത്രി
സഖാവിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നതായി അറിയിച്ച എം വി ഗോവിന്ദൻ മാസ്റ്റർ സഖാവിന് അന്ത്യാഭിവാദ്യങ്ങളും അർപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


