
കൊല്ലത്ത് ഹരിതകർമ്മ സേനാംഗങ്ങളെ അശ്ലീലമായി അധിക്ഷേപ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യും വരെ പണിമുടക്കാൻ ഹരിത കർമ്മ സേന. ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ബിജെപി-യുഡിഎഫ് പ്രവർത്തകരെ
ഉടൻ പിടികൂടണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ആവശ്യപ്പെട്ടു. തൊട്ടാൽ കൈ കൂപ്പുന്ന തൊട്ടാവാടികൾ അല്ല ഹരിത കർമ്മ സേന എന്ന് ചിന്താജെറോമും പറഞ്ഞു.
അതേസമയം, ഹരിതകർമ്മ സേനാംഗങ്ങളുടെ പണിമുടക്ക് സമരം തുടരുകയാണ്. സമരം ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലേക്കും നീട്ടാൻ ഹരിതകർമ്മ സേനാംഗങ്ങളുടെ സി ഐ ടി യു യൂണിയൻ തീരുമാനിച്ചു. സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് പണിമുടക്ക് മുടക്ക് തുടരാൻ നീക്കം. പ്രതിഷേധ യോഗം സിപിഐഎം കൊല്ലം ജില്ലാ ആക്ടിങ് സെക്രട്ടറി എസ് ജയമോഹൻ ഉത്ഘാടനം ചെയ്തു.
ALSO READ; മലപ്പുറത്ത് മൊറയൂരിൽ കള്ളവോട്ട് രേഖപ്പെടുത്തിയ മുസ്ലീം ലീഗ് പ്രവർത്തകനെതിരെ കേസ്
തൊട്ടാൽ കൈ കൂപ്പുന്ന തൊട്ടാവാടികൾ അല്ല ഹരിത കർമ്മ സേന എന്ന് ചിന്താജറോം പറഞ്ഞു. കൊല്ലം കോർപ്പറേഷൻ താമരക്കുളം ഡിവിഷൻ ബിജെപി സ്ഥാനാർത്ഥി പ്രണവ് താമരക്കുളം താൻ കൗൺസിലർ അയാൽ നിങ്ങളെ വീട്ടിൽ ഇരുത്തുമെന്നും ഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു. തങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷനും ചില പൊലീസ് ഉദ്യോഗസ്ഥരും ബിജെപി കോൺഗ്രസ് പ്രവർത്തകരുടെ ഭീഷണിക്ക് വഴങ്ങി തങ്ങളെ അപമാനിച്ചു എന്ന് ജില്ലാ വരണാധികാരിക്കും പരാതി നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


