
ബാലുശ്ശേരിയിൽ യു ഡി എഫ് ആഹ്ലാദ പ്രകടനത്തിനിടെ ബൈക്ക് കത്തി യു ഡി എഫ് പ്രവർത്തകൻ മരിച്ച സംഭവം ആശങ്ക ഉളവാക്കുന്നതാണെന്നും ദുരൂഹത നീക്കണമെന്നും സി പി ഐ എം. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി. പൊട്ടിത്തെറിച്ചത് പടക്കം തന്നെയെന്ന നിഗമനത്തിലാണ് പൊലീസ്. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് സ്കൂട്ടർ പൊട്ടിത്തെറിച്ച് ബാലുശ്ശേരി മരത്തുംപടിയിൽ ഒരാൾ മരിച്ചത്.
ആഹ്ലാദ പ്രകടനം കഴിഞ്ഞാണ് യുവാക്കൾ ബൈക്കിൽ എത്തിയത് എന്നും സംഭവം ആശങ്ക ഉളവാക്കുന്നതാണെന്നും ദുരൂഹത നീക്കണമെന്നും സി പി ഐ എം ജില്ലാ കമ്മിറ്റി മെമ്പർ ഇസ്മയിൽ കുറുമ്പൊയിൽ പറഞ്ഞു. പ്രദേശത്ത് ഇതുവരെയും ഒരു സംഘർഷവസ്ഥ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ALSO READ; തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കോൺഗ്രസ് കൂട്ട്കച്ചവടം തുറന്ന് പറഞ്ഞ് കോൺഗ്രസ് സ്ഥാനാർത്ഥി
ബാലുശ്ശേരി പനങ്ങാട് പഞ്ചായത്ത് രണ്ടാം വാർഡിലെ യു ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് പടക്കം പൊട്ടി ഒരാൾക്ക് ദാര്യണാന്ത്യം സംഭവിച്ചത്. മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇരുവരും സ്ഥാനാർത്ഥിയുടെ ബന്ധുക്കളാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

