
തിരുവിലയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തി എന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് സിപിഐഎം തിരുവല്ല ഏരിയ സെക്രട്ടറി ബിനിൽ കുമാർ.
യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുക മാത്രമാണ് ചെയ്തതെന്നും വിഷയത്തെ കോൺഗ്രസ് വളച്ചൊടിക്കുകയാണെന്നും സിപിഐഎം ഏരിയ സെക്രട്ടറി പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി ആശാ മോൾ ടി എസ് ആണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന്ഭീഷണിപ്പെടുത്തിയെന്നാണ് ആശാ മോളുടെ പരാതി.
കോൺഗ്രസ് സ്ഥാനാർഥി സർക്കാർ സ്ഥാപനത്തിൽ കരാർ ജീവനക്കാരിയെന്ന് ചുണ്ടിക്കാട്ടുകയാണ് ചെയ്തത്. ജനാതിപത്യപരമായ അവകാശമാണ് വിനയോഗിച്ചത്. തെരെഞ്ഞടുപ്പ് കമ്മീഷൻ യു ഡി എഫ് സ്ഥാനാർഥിയുടെ പത്രിക സ്വീകരിച്ചതോടെ പരാതി തീർപ്പായതാണ് എന്നാൽ വിഷയത്തെ
കോൺഗ്രസ് വ്യാജ വാർത്തയിലൂടെ വിവാദം ആക്കുകയാണ് എന്ന് സി പി ഐ എം നേതൃത്വം ആരോപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

