
കൊല്ലം: പി അയിഷാ പോറ്റിയെ അവഗണിച്ചുവെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് അറിയില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. അയിഷാ പോറ്റിയെ മൂന്നുതവണ എംഎൽഎയും ഒരു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാക്കി. അയിഷാ പോറ്റിക്ക് പാർട്ടി നൽകിയ അവസരങ്ങൾ എടുത്ത് പറഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം എ ബേബി.
വ്യക്തിപരമായി അടുപ്പമുള്ള ആളാണ് അയിഷാ പോറ്റിയെന്ന് എം എ ബേബി പറഞ്ഞു. പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നു. മതിപ്പ് ഉണ്ടാക്കുന്ന തീരുമാനം അല്ല അയിഷാ പോറ്റി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
എതിർ പാളയത്തിലേക്ക് പോകുന്നത് വാർത്തയാക്കാൻ കഴിയുന്ന രീതിയിൽ അയിഷാ പോറ്റിക്ക് അവസരം നൽകിയത് സിപിഐഎം ആണെന്ന് എം എ ബേബി പറഞ്ഞു. പരാതികൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കാമായിരുന്നു. കൊട്ടാരക്കരയിലോ കൊല്ലം ജില്ലയിലോ ആയിഷാ പോറ്റിയുടെ പോക്ക് ഒരുതരത്തിലും ബാധിക്കില്ല. കൊട്ടാരക്കരയിൽ ഉണ്ടായ ഈ മാറ്റം തിരഞ്ഞെടുപ്പിനെ പൊതുവായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read- അധികാരം ഒരു ലഹരിയായാൽ ഐഷാ പോറ്റിമാരാകും
അയിഷാ പോറ്റി ആർഎസ്എസിനെ അനുകൂലിച്ച് പ്രതികരണങ്ങൾ നടത്തിയെന്ന് അറിയുന്നുവെന്നും അതൊക്കെ വല്ലാത്ത വിഷമം ഉണ്ടാക്കുന്നതാണെന്നും എം എ ബേബി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

