വേഗറാണി ദേവപ്രിയ ഷൈബുവിന് സി പി ഐ എം നിർമിക്കുന്ന വീടിൻ്റെ ശിലാസ്ഥാപനം 29ന്; എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും

devapriya-shaibu-cpim-house-calvary-mount

സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് സബ് ജൂനിയര്‍ വിഭാഗത്തില്‍ 100 മീറ്ററില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടിയ ദേവപ്രിയ ഷൈബുവിന് സി പി ഐ എം നിര്‍മിച്ചു നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം ഒക്ടോബർ 29-ന് നടക്കും. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്യും.

ദേവപ്രിയ ഷൈബു നേടിയ റെക്കോര്‍ഡ് സ്വര്‍ണം നേട്ടമുള്‍പ്പടെ, ഇല്ലായ്മയില്‍ നിന്ന് പൊരുതി നേടിയ വിജയവുമായി കായികാധ്യാപകന്‍ റ്റിബിന്‍ ജോസഫ് പരിശീലിപ്പിച്ച കാല്‍വരി മൗണ്ട് സ്‌കൂളിന്റെ കുട്ടികള്‍ 29ാം തീയതിയാണ് നാട്ടില്‍ തിരിച്ചെത്തുന്നത്. പ്രിയപ്പെട്ട റ്റിബിന്‍ സാറിനും ദേവപ്രിയക്കും ടീം അംഗങ്ങളായ മറ്റ് കൂട്ടുകാര്‍ക്കും ഗംഭീര സ്വീകരണം ഒരുക്കാന്‍ സ്‌കൂളും നാടും ഒരുങ്ങുകയാണ്. 29ാം തീയതി രാവിലെ 10 മണിക്ക് കാല്‍വരി മൗണ്ട് പൗരാവലിയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ സ്വീകരണം ഒരുക്കും. 11.30ന് കൂട്ടക്കല്ലില്‍ ദേവപ്രിയയുടെ നാട്ടിലാണ് ആ കുടുംബത്തിന്റെ സ്വപ്നത്തിന് തറക്കല്ലിടുന്നത്.

Read Also: മന്ത്രി അപ്പൂപ്പന്റെ സ്നേഹസമ്മാനം: കായികമേളയിലെ മിന്നും താരം ദേവനന്ദയ്ക്ക് വീട് ഒരുങ്ങുന്നു, നിർമിച്ച് നൽകുമെന്ന് ഉറപ്പ് നൽകി മന്ത്രി വി ശിവൻകുട്ടി

സി പി ഐ എം ഇടുക്കി ജില്ലാ കമ്മിറ്റി നിര്‍മിച്ച് നല്‍കുന്ന വീടിന്റെ ശിലാ സ്ഥാപന ചടങ്ങ് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യും. അതിനുശേഷം 12 മണിക്കാണ് കായിക അധ്യാപകനും ദേവപ്രിയ അടക്കമുള്ള കൂട്ടുകാര്‍ക്കും കാമാക്ഷി പഞ്ചായത്ത് ഒരുക്കുന്ന പൗരസീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News