
കൊല്ലത്ത് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി തയാറാക്കിയ സ്മരണിക ” മുന്നേറ്റം” സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍ പ്രകാശനം ചെയ്തു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ ഏറ്റുവാങ്ങി. കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ, താൽക്കാലിക ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ എസ് ജയമോഹൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ, ജെ മേഴ്സിക്കുട്ടി അമ്മ, കെ സോമപ്രസാദ്, എം എച്ച് ഷാരിയർ, ചിന്ത ജെറോം, സുവനീർ കമ്മിറ്റി ചെയർമാൻ എസ് വിക്രമൻ, കൺവീനർ ബിജു കെ മാത്യു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
മാർച്ച് ആറ് മുതൽ ഒൻപതുവരെ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലെ സെമിനാറുകൾ, തൊഴിൽ – കായിക മത്സരങ്ങൾ, കൊല്ലത്തെ പാർട്ടിയുടെ ചരിത്രം, സംസ്ഥാന സമ്മേളന ചരിത്രം, വികസന മുന്നേറ്റം തുടങ്ങിയവ വിശദമാക്കുന്ന ലേഖനങ്ങൾ സുവനീറിലുണ്ട്.
ALSO READ: ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിനായി ‘സുശക്തി’ സ്വയംസഹായ സംഘങ്ങൾ വരുന്നു
കൈതപ്രം ദാമോദരൻ നമ്പൂതിരി, പ്രഭാവർമ്മ, മുരുകൻ കാട്ടാക്കട, അൻവർ അലി എന്നിവരുൾപ്പെടെ രചിച്ച സമ്മേളന ഗാനങ്ങൾ, വിവിധ ദൃശ്യങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

