പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ സിപിഐ എം സംരക്ഷണ ശൃംഖല നാളെ

kozhikode medical college

പൊതുജനാരോഗ്യ മേഖലയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി സിപിഐ(എം) നേതൃത്വത്തില്‍ ബുധനാഴ്ച കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് സംരക്ഷണ ശൃംഖല തീര്‍ക്കും. മെഡിക്കല്‍ കോളേജ് ആശുപത്രി സംരക്ഷിക്കും, യുഡിഎഫ്–ബിജെപി–കോര്‍പറേറ്റ് മാധ്യമ ഗൂഢാലോചന തിരിച്ചറിയുക, ആരോഗ്യമേഖലയെ തകര്‍ക്കാന്‍ അനുവദിക്കില്ല എന്നീ മുദ്രാവാക്യമുയര്‍ത്തി രാവിലെ ഒമ്പതിന് കോവൂര്‍ മുതല്‍ ചെസ്റ്റ് ആശുപത്രിവരെ തീര്‍ക്കുന്ന ശൃംഖലയില്‍ ആയിരങ്ങള്‍ അണിനിരന്ന് സംരക്ഷണ പ്രതിജ്ഞയെടുക്കും. തുടര്‍ന്ന് ചേരുന്ന പൊതുയോഗം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്യും.

സമീപകാലത്ത് കേരളത്തിലെ ആരോഗ്യമേഖലയെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായ ഗൂഢാലോചന നടത്തുകയാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ തൊട്ട് മെഡിക്കല്‍കോളേജ് ആശുപത്രികള്‍ വരെ മികവിന്റെ കേന്ദ്രങ്ങളായി തല ഉയര്‍ത്തി നില്‍ക്കുമ്പോഴാണ് ഇത്തരം സംഘടിത നുണപ്രചാരണം നടക്കുന്നത്. രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് ഒരുവശത്ത് യുഡിഎഫും, ബിജെപിയും ആണെങ്കില്‍ മറുവശത്ത് ആരോഗ്യ മേഖലയെ വെറും കമ്പോളമാക്കി മാറ്റാനാണ് വന്‍കിട കോര്‍പ്പറേറ്റുകളുടെ നീക്കം.

2006 മുതല്‍ ആരോഗ്യരംഗത്ത് കുതിച്ചുചാട്ടമാണുണ്ടാക്കിയത്.വികസിത രാജ്യങ്ങളുടേതിന് തുല്യമായി ആരോഗ്യമേഖലയെ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമം. ആരോഗ്യമേഖലയില്‍ മലബാറിന്റെ വിശ്വാസവും ആശ്രയവുമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. സ്വകാര്യമേഖലയെ വെല്ലുംവിധം നൂതന ചികിത്സ സാധാരണക്കാരനിലെത്തിച്ച് മികവില്‍ മുന്നേറുകയാണ് 68ാം വാര്‍ഷികത്തിലെത്തിയ ഈആരോഗ്യകേന്ദ്രം. മികച്ച ശിശുസൗഹൃദ സേവനങ്ങള്‍ക്കും മികച്ച പ്രസവപരിചരണ സംവിധാനങ്ങള്‍ക്കും ചികിത്സയ്ക്കും നിരവധി അംഗീകാരങ്ങളാണ് ആശുപത്രിയെ തേടിയെത്തിയത്. പ്രതിദിനം അയ്യായിരത്തോളം രോഗികളാണ് ഒ പിയിലെത്തുന്നത്. 275 രോഗികളെ കിടത്തിച്ചികിത്സയില്‍ പ്രവേശിപ്പിക്കുന്നു. 42 പ്രധാന ശസ്ത്രക്രിയകളും 28 പ്രസവങ്ങളും ലാബ് റേഡിയോളജി വിഭാഗങ്ങളിലായി 3200
ഓളം പരിശോധനയും നടക്കുന്നു.

Also read- ‘തലോടലും തല്ലും ഒരേ സമയത്ത് നടക്കില്ല അണ്ണാ.. ആളുകൾക്ക് മനസ്സിലാകും, അവർ പൊട്ടൻമാരല്ല’; രാജീവ് ചന്ദ്രശേഖറിന്റെ ‘ഉരുണ്ടുകളി’യിൽ സോഷ്യൽ മീഡിയയിലും ചർച്ച

ഒമ്പത് വര്‍ഷക്കാലയളവില്‍ ഒട്ടേറെ പദ്ധതികള്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടുവരാനും ഇടതുപക്ഷ സര്‍ക്കാറിന് സാധിച്ചു.പാവപ്പെട്ടവര്‍ക്ക് സൗജന്യവും, കുറഞ്ഞ ചെലവ് വരുന്നതുമായ ചികിത്സ ഉറപ്പാക്കാന്‍ പൊതുജനാരോഗ്യ മേഖല കരുത്തോടെ നിലനില്‍ക്കണം. അതിനെതിരായ ഓരോ നീക്കവും നാടിനും നാട്ടുക്കാര്‍ക്കുമെതിരാണ്. ഇത്തരം നീക്കങ്ങള്‍ നടത്തുന്നവര്‍ നാടിന്റെ ശത്രുക്കളാണെന്നും പൊതുജനാരോഗ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മുഴുവന്‍ ജനവിഭാഗങ്ങളും അണിനിരക്കണമെന്നും ജില്ലാ കമ്മറ്റി അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News