‘ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസിലുള്ളത് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ; എന്നെ ന്യൂനപക്ഷ വിരുദ്ധനാക്കാനുള്ള ശ്രമം വിലപ്പോകില്ല’; എ കെ ബാലൻ

a k balan

ജമാഅത്തെ ഇസ്ലാമി അയച്ച വക്കീൽ നോട്ടീസിൽ തനിക്കെതിരെ പറയുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമെന്ന് സിപിഐ എം നേതാവ് എ കെ ബാലൻ.

ഒരു കോടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. അതൊന്നും കൊടുക്കാൻ മനസില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലിൽ പോകാനാണ് അന്തിമ വിധിയെങ്കിൽ സന്തോഷ പൂർവ്വം ജയിലിൽ പോകുമെന്നും ജമാഅത്തെ ഇസ്ലാമിക്കെതിരായുള്ള വിമർശനം പിൻവലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ശബരിമല സ്വര്‍ണ മോഷണം: ‘അന്വേഷണം ശരിയായ ദിശയില്‍’; മന്ത്രി പി രാജീവ്

‘ന്യൂനപക്ഷ വിരുദ്ധ മനസ്സിൻ്റെ ഉടമയാണ് താൻ എന്ന് വരുത്താനാണ് ശ്രമം. എന്നാൽ മത ന്യൂനപക്ഷത്തിന് വിരുദ്ധമായി ഒന്നും ഞാൻ ചെയ്തിട്ടില്ല. അതേസമയം ജമാഅത്തയുടെ നയമെന്താണെന്ന് നോട്ടീസ് അയച്ചവർ വ്യക്തമാക്കണം. അവർ ഭരണഘടന അംഗീകരിക്കുന്നുണ്ടോ? മതരാഷ്ട്ര വാദമാണ് ജമാഅത്തയുടെ ലക്ഷ്യം. അതെല്ലാം കത്തയച്ചവർ വ്യക്തമാക്കണമെന്നും’ എ കെ ബാലൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ALSO READ: ശബരിമല സ്വർണ മോഷണ കേസ്: തന്ത്രി കണ്ഠര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും

അതേസമയം തെരഞ്ഞെടുപ്പിൽ ജമാഅത്തയുടെ സഹായത്തോടെ യു ഡി എഫും ആർഎസ്എസ് പിന്തുണയോടെ ബിജെപിയും മത്സരിക്കുന്നു. രണ്ടും വർഗിയ ശക്തികളെ കൂട്ടുപിടിക്കുന്നു. അതിലാണ് മാറാടിനെ പരാമർശിച്ചതെന്നും എൽഡിഎഫ് വന്നാലേ മത സൗഹാർദ്ദം നിലനിൽക്കുകയോള്ളൂ എന്നായിരുന്നു തന്റെ വാദം എന്നും അദ്ദേഹം വ്യക്തമാക്കി. ഞാൻ പറഞ്ഞതെല്ലാം കൈരളി ചാനൽ ലൈവ് നൽകിട്ടുണ്ട് എന്നും അദ്ദേഹം പരാമർശിച്ചു. കൂടാതെ ഇതുമായി ബന്ധപ്പെട്ട് 10 പൈസ എന്റെ കൈയിൽ നിന്ന് കിട്ടുമെന്ന് ജമാഅത് ഇസ്ലാമാമി കരുതേണ്ടെന്നും വിഷയത്തിൽ മാപ്പ് ജീവിതത്തിന്റെ അവസാനം വരെ പറയില്ല എന്നും എ കെ ബാലൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News