‘രണ്ട് കള്ളന്മാരെ സോണിയ ഗാന്ധിയുടെ വീട്ടിലെത്തിച്ച അടൂർ പ്രകാശിനും ആന്റോ ആൻറണിക്കുമെതിരെ കോൺഗ്രസ് നടപടി എടുക്കാത്തത് എന്തുകൊണ്ട്?’ അഡ്വ. കെ അനിൽകുമാർ

SABARIMALA GOLD THEFT CASE

ശബരിമല സ്വർണക്കൊള്ളയിൽ സിപിഐ എമ്മിനെയും ഇടതുപക്ഷത്തിന്റെയും പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ച് വെട്ടിലായിരിക്കുകയാണ് കോൺഗ്രസ്.
മോഷണം എന്ന ക്രിമിനൽ കുറ്റം ചെയ്തവരിൽ ഉണ്ണികൃഷ്ണൻ പോറ്റി, ബെല്ലാരി ഗോവർദ്ധൻ, പങ്കജ് ഭണ്ഡാരി എന്നിവരുടെ പങ്ക് തെളിഞ്ഞു.

ഇപ്പോൾ ഇവരോടൊപ്പമുള്ള സോണിയ ഗാന്ധിയുടെ ഫോട്ടോയാണ് നേതാക്കൾക്ക് കൂടുതൽ തിരിച്ചടിയായത്. സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചതോടെ, വിഷയത്തിൽ ഇപ്പോൾ മൗനം പാലിക്കുകയാണ് കോൺഗ്രസ് നേതാക്കൾ.
എന്നാൽ അതിലെന്തു തെറ്റ് എന്ന ഭാവത്തോടെ സോണിയ ഗാന്ധിയുടെ വീട്ടിലെ കള്ളന്മാരുടെ സാന്നിധ്യം നിസാരവൽക്കരിക്കുകയാണ് ഇവിടെയുള്ള ചില മാധ്യമങ്ങളെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ALSO READ: ശബരിമല സ്വർണ മോഷണക്കേസ്: വിഗ്രഹക്കടത്തില്‍ ഡി മണി ഇടനില നിന്നെന്ന് എസ്ഐടിക്ക് മൊഴി, അന്വേഷണത്തിനായി സ്പെഷ്യൽ സ്ക്വാഡ്

സി പി ഐ എം നടപടി എടുക്കാത്തതിന് നിലവിളിക്കുന്ന മാധ്യമങ്ങൾക്ക് സോണിയാ ഗാന്ധിയുടെ വീട്ടിലെ കള്ളന്മാരുടെ സാന്നിധ്യം വിഷയമല്ലെന്നും അത് പഴയ കേസല്ലേ എന്നാണ് മാധ്യമ രീതിഎന്നും അനികുമാർ പോസ്റ്റിൽ കുറിച്ചു. രണ്ട് കള്ളന്മാരെ സോണിയ ഗാന്ധിയുടെ വീട്ടിലെത്തിച്ച അടൂർ പ്രകാശിനും ആന്റോ ആൻറണിക്കുമെതിരെ കോൺഗ്രസ് നടപടി എടുക്കാത്തത് എന്തുകൊണ്ടെന്നും സോണിയക്ക് പോറ്റിയും ഗോവർദ്ധനുമായി എന്ത് ഇടപാട് എന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ശബരിമല സ്വർണക്കൊള്ള:

യുഡിഎഫ് കെണിയിൽ

1.ശബരിമലയിൽ 2019ലെദേവസ്വം ബോർഡിൻ്റെ കാലത്ത് ദ്വാരപാലക ശില്ല ങ്ങ ൾ, കട്ടിളപ്പടി, വാതിലുകൾ എന്നിവ സ്വർണം പൂശാൻ കൊണ്ടുപോയതിൽ ഭരണപരമായ വീഴ്ച സംഭവിച്ചു.. അതിൽ മോഷണം എന്ന ക്രിമിനൽ കുറ്റം ചെയ്തവരിൽ ഉണ്ണികൃഷ്ണൻ പോറ്റി, ഗോവർദ്ധൻ, പങ്കജ് ഭണ്ഡാരി എന്നിവരുടെ പങ്ക് തെളിഞ്ഞു: മറ്റ് ഉദ്യോഗസ്ഥർ എന്തെല്ലാം പങ്കു വഹിച്ചു.. അവർ കട്ട മുതലിൽ പങ്കുവഹിച്ചിട്ടുണ്ടോ എന്നതിൽ വസ്തുതകൾ ലഭ്യമായിട്ടില്ല’

2 ദേവസ്വം ബോർഡ് പ്രസിഡൻ്റും ബോർഡ് അംഗങ്ങളും രാഷ്ട്രീയ നിയമനമാണു്: അവരുടെ ഭാഗത്ത് എന്തെല്ലാം തെറ്റുകൾ സംഭവിച്ചുചെന്നു് വ്യക്തമായിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥർ കുറ്റപത്രം സമർപ്പിക്കട്ടെ.. തെറ്റ് എന്തൊക്കെയIണോ അതിനു്നടപടി സ്വീകരിക്കുകയാണു് സിപിഐ എം രീതി.. വസ്തുതകൾ കൃത്യമായി മനസ്സിലാക്കാതെ നടപടി എടുക്കാനാവില്ല: ഇത് കുറ്റക്കാരെ രക്ഷിക്കാനുള്ള പാർടിയുടെ നീക്കമാണെന്ന വാദം കളവാണ് .

3ചില വസ്തുതകൾ എസ്.ഐ ടി തെളിയിച്ചു. ശില്പങ്ങളിലെ സ്വർണം സ്മാർട്ട് ക്രിയേഷൻസ് വേർതിരിച്ചു.. അതിൽ ഒരു ഭാഗം ഭണ്ഡാരി എടുത്തു .. മറ്റൊരു ഭാഗം ഗോവർദ്ധൻ എടുത്തു.. ഇതോടെ മോഷണം തെളിഞ്ഞു.. കുറ്റം തെളിഞ്ഞു.. പക്ഷെ കോൺഗ്രസ്സ് അത് സമ്മതിക്കുന്നില്ല. എന്തുകൊണ്ട്?

4. കോൺഗ്രസ്സ് പറയുന്നത് ദ്വാരപാലക ശില്പങ്ങൾ പോറ്റി കടകംപള്ളി വഴി കോടീശ്വരനു വിറ്റു എന്ന നുണയാണ്: അത് എന്തിന്? എസ്.ഐ ടി തെളിയിച്ചതിനൊപ്പം കോൺഗ്രസ്സ് ഇല്ല. ഗോവർദ്ധൻ പറഞ്ഞ വാദം മോഷണം ശരിവയ്ക്കുന്നു. അതനുസരിച്ച് ശില്ല പാളികളല്ല സ്വർണമാണു് മോഷടിക്കപ്പെട്ടത്: അത് അംഗീകരിക്കാതെ എസ്.ഐ ടി യെ തള്ളുന്നത് എന്തിനു്..

5. ചെന്നിത്തല പ്ലേറ്റ് മാറ്റി.. ദ്വാരപാലക ശില്പങ്ങൾ സംബന്ധിച്ചല്ല പുതിയ വെളിപ്പെടുത്തൽ.. അന്താരാഷ്ട്ര വിപണിയിൽ 500 കോടി ക്ക് ദാവൂദ് മണി എന്ന കച്ചവടക്കാരൻ വിറ്റുവെന്നു പറയുന്ന വിഗ്രഹങ്ങൾ ഏത് .. ആരു്, എപ്പോൾ, ദ്വേവസ്വം ബോർഡിൽ നൽകിയതാണത്: എവിടെ സൂക്ഷിച്ചിരുന്നതാണത്. കെ സുധാകരൻ്റെ സുഹൃത്ത് മോൻസൺ മാവുങ്കൽ ഉണ്ടാക്കിയതുപോലെ വല്ലതുമാണോ ചെന്നിത്തല പറയുന്നത് ..

6. കാര്യങ്ങൾ കൂട്ടിക്കുഴക്കരുത്.. സോണിയാ ഗാന്ധിയുടെ ഇടത്തും വലത്തുമായി നില്ക്കുന്ന ഫോട്ടോയിലെ രണ്ടു കള്ളമാർ പോറ്റി / ഗോവർദ്ധൻ..അവരുടെ സ്വർണം ഊറ്റൽ തെളിയിച്ചു കഴിഞ്ഞു ..അതും നാളിതുവരെ ആരും അറിയാത്ത “പഞ്ചലോഹക്കടത്തുമായി ” കൂട്ടിക്കുഴക്കരുത്. ജസ്റ്റീസ് കമാൽ പാഷക്കും ചെന്നിത്തലയെ സഹായിക്കണമെന്നുണ്ട്.. പക്ഷെ രണ്ടും രണ്ടു കേ സാണു്.

7. സി പി ഐ എം നടപടി എടുക്കാത്തതിന് നിലവിളിക്കുന്ന മാധ്യമങ്ങൾക്ക് സോണിയാ ഗാന്ധിയുടെ വീട്ടിലെ കള്ളന്മാരുടെ സാന്നിധ്യം വിഷയമല്ല: അതിലെന്തു തെറ്റ്: പഴയ കേസല്ലേ എന്നാണു് മാധ്യമ രീതി.. എന്തിന്നു് പോറ്റിയേയും ഗോവർ ദ്ധനേയും സോണിയാ ഗാന്ധിയുടെ വീട്ടിൽ കയറ്റി ..

” ശബരിമല പൂജാരിമാർ എന്നു തെറ്റിദ്ധരിപ്പിച്ച് ശബരിമലയുടെ പ്രതിനിധികളായി അയ്യപ്പപൂജ അവിടെ പോറ്റിയെക്കൊണ്ട്നടത്തി ച്ചതായാണു് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. സോണിയക്ക് പോറ്റി ചരട് കെട്ടിയത് “രാഖി “യല്ല എന്നാണു് ഒരു വാദം:

ശബരിമലയുമായി ഒരു ബന്ധവുമില്ലാത്ത രണ്ടു കള്ളന്മാരെ സോണിയാ ഗാന്ധിക്കു മുന്നിൽ ശബരിമലയുടെ പ്രതിനിധികളായി അവതരിപ്പിച്ച അടൂർ പ്രകാശ് എം പി .. ആൻ്റോ ആൻ്റണി എംപി.ഇവരുടെ പേരിൽ കോൺഗ്രസ്സ് നടപടി എടുക്കാതിരിക്കുന്നത് എന്തുകൊണ്ട്? സോണിയാഗാന്ധിയെ അവർ പറ്റിക്കുകയായിരുന്നോ? അല്ലങ്കിൽ സോണിയക്ക് പോറ്റിയും ഗോവർദ്ധനുമായി എന്ത് ഇടപാട് എന്നു വ്യക്തമാക്കണം.. ഒളിച്ചോടണ്ട:

അഡ്വ.കെ.അനിൽകുമാർ.

സി പി ഐ എം .

സംസ്ഥാന കമ്മറ്റിയംഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News