
ഒരു കൊച്ചുമിടുക്കി തന്റെ സാമൂഹിക മാധ്യമ പേജുകളിൽ പങ്കുവച്ച വീഡിയോയാണിപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
കദളി.. കണ്‍കദളി.. ചെങ്കദളി എന്ന ഗാനം തന്മയത്വത്തോടെ പാടുന്ന റാനിയ റഫീഖ് എന്ന കലാകാരിയുടേതാണ് വീഡിയോ. എന്നാൽ അതുമാത്രമല്ല ഈ വീഡിയോയുടെ പ്രത്യേകത. റാനിയയുടെ പാട്ട് നിറഞ്ഞ ചിരിയോടെ, കൈയടിച്ച് ആസ്വദിക്കുന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ആണ് ആ പ്രത്യേകത. സദസിലിരുന്ന് കൊച്ചുകലാകാരിയുടെ പാട്ടിൽ മുഴുകിയിരിക്കുന്ന ഗോവിന്ദൻ മാസ്റ്ററെ നമുക്ക് വീഡിയോയിൽ കാണാം.
‘എന്റെ പാട്ടിന്, എല്ലാവരും കൂടി ഡാൻസോട് ഡാൻസ്’ – എന്ന അടിക്കുറിപ്പോടെ റാനിയ റഫീഖ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിലാണ് ഹൃദ്യമായ ഈ ദൃശ്യങ്ങൾ. ‘കദളി, കൺകദളി, ചെങ്കദളി’ എന്ന ഗാനമാണ് ചുറുചുറുക്കോടെ കുഞ്ഞ് റാനിയ പാടിയത്. സദസിനെ മുഴുവൻ ഈ കൊച്ചുമിടുക്കി തന്റെ പാട്ടിലൂടെ കയ്യിലെടുക്കുന്നത് കാണാം. പാട്ടിന് ഇടയിൽ എല്ലാവരോടും കൈ അടിക്കാൻ റാനിയ ആവശ്യപ്പെടുന്നുണ്ട്. ഇത് കേട്ടതോടെ ആവേശത്തോടെ എം വി ഗോവിന്ദൻ മാഷും സദസിലുള്ളവരും മിടുക്കിയെ നിറഞ്ഞ കയ്യടികളോടെ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചയും വിഡിയോയിൽ നമുക്ക് കാണാം.
ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലാണ്. നിരവധി പേരാണ് കമന്റ് ബോക്സിൽ ഈ കൊച്ചുകലാകാരിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ‘മിടുക്കി ഇത്രയും നല്ല പഴയ ഗാനം ഇത്രയും നല്ല ഈണത്തിലും സ്വരത്തിലും പാടി വൃത്തിയാക്കിയതിന് വളരെ നന്ദി എന്നാൽ ഒരാൾ വീഡിയോയ്ക്ക് കമന്റ് ചെയ്തത്. ഇത്രയും വരികൾ ഓർമ്മയോടെ മനസ്സിൽ സൂക്ഷിച്ചല്ലോ എന്നും ‘റിമി ടോമിക്ക് ഒരു വെല്ലുവിളി ആണോ കുഞ്ഞേ നീ’, ‘മോളു ഭാവിയിൽ നല്ലൊരു പാട്ടുക്കാരി ആവട്ടെ അല്ല ആവും’ എന്നതടക്കമുള്ള കമന്റുകൾ വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്.
തളിപ്പറമ്പ നിയോജക മണ്ഡലത്തിലെ കലാ പ്രതിഭകൾക്ക് അവരുടെ പ്രകടനങ്ങൾ കാഴ്ച വെക്കാൻ ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ
തളിപ്പറമ്പ ഹാപ്പിനെസ് സ്ക്വയറിൽ നടത്തിയ റിഥം ഓഫ് ഹാപ്പിനെസ്സ് പരിപാടിയിൽ നിന്നാണ് ഈ ഹൃദ്യമായ കാഴ്ച.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

