
ചുവപ്പ് കോട്ടയായ പാലക്കാട് ജില്ലയിൽ സിപിഐഎംന് പുതിയ ജില്ലാ കമ്മിറ്റി ഓഫീസ് ഉയരുന്നു. ഈ മാസം മൂന്നാം തിയതി മുഖ്യമന്ത്രി പിണറായി വിജയൻ ഓഫീസ് ഉദ്ഘാടനം നിർവഹിക്കും. സിപിഐഎം രൂപീകൃതമായതിന് ശേഷമുള്ള ആദ്യ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് പുതിയ ജില്ലാ കമ്മിറ്റി ഓഫീസായി മാറുന്നത്.
ഭാവി ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് , ആധുനിക രീതിയിലാണ് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് , പാലക്കാട്ടെ പാർട്ടി പ്രവർത്തകർ പുതുക്കി പണിതിരിക്കുന്നത്. പോഷകസംഘടനകൾക്കടക്കം ചെറു യോഗങ്ങൾ നടത്താൻ കഴിയുന്ന ഹാൾ. ഹാളിന് പുറത്ത് വലിയ സ്ക്രീൽ തയ്യാറാക്കിയിട്ടുണ്ട്. അകത്തെ യോഗ ദൃശ്യങ്ങൾ ഇതിലും കാണാം. എസ്.എഫ്.ഐ അടക്കമുള്ള സംഘടനകൾക്കായി പ്രത്യേകം ഓഫീസ് മുറികൾ. പാർട്ടി ജില്ലാ കമ്മറ്റി യോഗം ചേരാനും, സെക്രട്ടറിയേറ്റ് യോഗം ചേരാനും പ്രത്യേകം പ്രത്യേകം ഹാളുകൾ. അധുനിക രീതിയിലുള്ള ക്യാന്റീനും ഓഫീസിന്റെ ഭാഗമാണ്. ഹരിത സുരക്ഷാ ചട്ടങ്ങൾ പാലിച്ചുള്ള കെട്ടിടത്തിന്റെ വൈദ്യുതി ആവശ്യത്തിനായി സോളാർ പാനലുകളും സജീകരിച്ചിട്ടുണ്ട്. ജില്ലയിലെ 43000യിരത്തോളം വരുന്ന പാർട്ടി അംഗങ്ങൾ നൽകിയ തുക മാത്രം ഉപയോഗിച്ചാണ് കെട്ടിടം നവീകരിച്ച് എന്നതും സംഘടനയുടെ ഐക്യം വ്യക്തമാക്കുന്നു. സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അഞ്ച് മാസം കൊണ്ടാണ് ജില്ലാ കമ്മിറ്റി കെട്ടിടം നവീകരിച്ചത്.
Also read: വയനാട് ടൗൺഷിപ്പ്: ഇടതുപക്ഷ സർക്കാരിൻ്റെ തണലിൽ തീർത്ത പുതിയ നാടിൻ്റെ താക്കോൽ ഇന്ന് നൽകും
കർഷകരുടേയും തൊഴിലാളികളുടേയും നാടാണ് പാലക്കാട്. സിപിഐഎംനെ എക്കാലവും പിന്തുണ നാട്. പാർട്ടി രൂപീകൃതമായതിന് ശേഷമുള്ള ആദ്യ സംസ്ഥാന സമ്മേളനം നടന്നത് പാലക്കാടായിരുന്നു.ആദ്യ സമ്മേളന സമയത്ത് സ്വാഗത സംഘം ഓഫീസായി പ്രവർത്തിച്ച കെട്ടിട്ടമാണ് വിവിധ കാലഘട്ടങ്ങളിൽ നവീകരിക്കപ്പെട്ട് ജില്ലാ കമ്മറ്റി ഓഫീസായി മാറിയത് എന്ന പ്രത്യേകതയും ഉണ്ട്. ജില്ലയിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് നിർണായക പങ്ക് വഹിച്ച ആദ്യ ജില്ലാ സെക്രട്ടറി കുഞ്ഞിരാമൻ മാസ്റ്ററുടെ പേരിലാണ് ആദ്യ കാല മുതൽ ജില്ലാ കമ്മിറ്റി അറിയപ്പെടുന്നത്. മൂന്നാം തിയതി മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടം ഉദ്ഘാടനം ചെയ്യും. പോളിറ്റ് ബ്യൂറോ അംഗങ്ങൾ, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ എല്ലാവരും എത്തുന്ന ദിനം അവസ്മരണിയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലയിലെ പാർട്ടി പ്രവർത്തകർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


