
കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പൊളിറ്റ് ബ്യൂറോ. കുപ്രസിദ്ധ അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തുകയും എപ്സ്റ്റിൻ ഫയലിൽ നിരവധി തവണ പേര് വരുകയും ചെയ്തതോടെയാണ് പൊളിറ്റ് ബ്യൂറോ നടപടി ആവശ്യപ്പെട്ടത്. നിരവധി രാജ്യങ്ങളിൽ എപ്സ്റ്റിൻ ഫയലിൽ പേരുള്ളവർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.
യു കെയിൽ പ്രിൻസ് ആൻഡ്രുവിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. തെളിവുകൾ ഉണ്ടായിട്ടും ഹർദീപ് സിങ് പുരിക്കെതിരെ നടപടിയില്ലെന്നും പൊളിറ്റ് ബ്യൂറോ വിമർശിച്ചു. എപ്സ്റ്റീൻ ഫയലുകളെ കുറിച്ച് പാർലമെന്‍റിൽ ചർച്ചയ്ക്കും കേന്ദ്രം തയ്യാറായില്ല. ഹർദീപ് സിങ് പുരി പത്രസമ്മേളനത്തിൽ കള്ളം പറഞ്ഞെന്നും കേന്ദ്രം അദ്ദേഹത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും പൊളിറ്റ് ബ്യൂറോ ആരോപിച്ചു.
ALSO READ;എഐ ഇംപാക്ട് ഉച്ചകോടിയിൽ ഷർട്ടൂരി പ്രതിഷേധിച്ച് യുവാക്കള്‍; വീഴ്ചകളെ ന്യായീകരിച്ച് ശശി തരൂർ
എപ്സ്റ്റീന്‍ ഫയലിൽ കേന്ദ്രമന്തി ഹര്‍ദീപ് സിങ് പുരിയുടെ പേര് പരാമര്‍ശിച്ചത് 163 തവണയെന്നാണ് റിപ്പോര്‍ട്ട്. ഇതുകൂടാതെ ഹര്‍ദീപ് പുരി എന്നത് 46 തവണയും ‘ഹര്‍ദീപ് എന്ന് 430 തവണയും പരാമര്‍ശിക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ട് കമ്മിഷന്റെ ഭാഗമായിരുന്നപ്പോള്‍ ഔദ്യോഗിക ആവശ്യങ്ങളുടെ ഭാഗമായാണ് എപ്സ്റ്റീനെ കണ്ടതെന്നാണ് മന്ത്രിയുടെ വാദം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


