കാസര്‍ഗോഡ് ബെള്ളൂര്‍ പഞ്ചായത്തിലെ വോട്ടര്‍ പട്ടിക ക്രമക്കേട്; സി പി ഐ എം പ്രതിഷേധ മാര്‍ച്ച് നടത്തി

cpim + kottayam

കാസര്‍ഗോഡ് ബെള്ളൂര്‍ പഞ്ചായത്തിലെ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ പ്രതിഷേധം. സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭരണകക്ഷിയായ ബി ജെ പി ക്രമക്കേട് നടത്തിയതില്‍ ബെള്ളൂരില്‍ പ്രതിഷേധമിരമ്പി.


ഇല്ലാത്ത വീടിന്റെ മേല്‍വിലാസത്തില്‍ 38 വോട്ട് വ്യാജമായി ചേര്‍ത്തും ഒരു രേഖയുമില്ലാതെ മറ്റ് വാര്‍ഡുകളിലേക്ക് കൂട്ടത്തോടെ വോട്ടുകള്‍ മാറ്റിയും കര്‍ണാടകയില്‍ താമസിക്കുന്നവരുടെ ഉള്‍പെടെ വോട്ട് ചേര്‍ത്തുമെല്ലാമാണ് വ്യാപകമായ ക്രമക്കേട് നടത്തിയത്. പ്രതിഷേധ മാര്‍ച്ച് ജില്ലാ സെക്രട്ടേറിയറ്റംഗം സി ജി മാത്യു ഉദ്ഘാടനം ചെയ്തു.

Read Also: ഷൈന്‍ ടീച്ചറുടെയും കെ എൻ ഉണ്ണികൃഷ്ണൻ്റെയും പരാതികളില്‍ നടപടി ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം

പള്ളപ്പാടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ബെള്ളൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിന് പേര്‍ അണിനിരന്നു. വോട്ടര്‍ പട്ടിക ക്രമക്കേടില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സി പി ഐ എം നേരത്തേ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News