
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ അവലോകനയോഗത്തിലും ആശങ്കകള്‍ അറിയിച്ച് എല്‍ഡിഎഫും യുഡിഎഫും. വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് തെരഞ്ഞെടുത്ത സമയം കേരളത്തെ സംബന്ധിച്ച് ഒട്ടും പ്രായോഗികമല്ലെന്ന് സിപിഐഎം. എന്നാല്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ 9ന് നടത്തുമെന്നും 36 ലക്ഷത്തോളം എന്യുമറേഷന്‍ ഫോം ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ അവലോകനയോഗത്തിലും എല്‍ഡിഎഫും യുഡിഎഫും ആശങ്കള്‍ അറിയിച്ചു. ഇടതുമുന്നണിയില്‍ നിന്ന് മുന്‍മന്ത്രി എം വിജയകുമാറും , സത്യന്‍ മൊകേരിയുമാണ് പങ്കെടുത്തത്.
എന്നാല്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ 9ന് നടത്തുമെന്നും 36 ലക്ഷത്തോളം എന്യുമറേഷന്‍ ഫോം ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.
രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് നിരവധി നിര്‍ദ്ദേശങ്ങള്‍ വന്നു.ബിഎല്‍ഒമാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കും. ഇതിനുള്ള നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കും.പ്രവാസി വോട്ടര്‍മാര്‍ക്കായി പ്രത്യേക കോള്‍ സെന്റര്‍ നടപ്പിലാക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. അവലോകനയോഗത്തി ബിജെപി പ്രതിനിധി പത്മകുമാര്‍ മാത്രമാണ് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തെ അനുകൂലിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

