
‘പോറ്റിയെ കേറ്റിയെ’ പാട്ടിനെതിരെ പരാതി നല്‍കുമെന്ന് സിപിഐഎം. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് സി പി ഐ എം അറിയിച്ചു. അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമെന്ന് സിപിഐഎം പറഞ്ഞു. അയ്യപ്പനെ ഉപയോഗിച്ചുള്ള പാട്ട് തെരഞ്ഞെടുപ്പിൻ്റെ ചട്ടലംഘനമാണ്. നാളെ ജില്ലാ കമ്മിറ്റിക്കുശേഷം പരാതി നൽകാനാണ് ആലോചന.
കഴിഞ്ഞ ദിവസമാണ് പോറ്റിയെ കേറ്റിയെ എന്ന് പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്. തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പാർലമെന്റിനു മുൻപിൽ യുഡിഎഫ് എംപിമാർ പാരഡി ഗാനം ആലപിച്ച് അയ്യപ്പനെ ലോകത്തിനു മുമ്പിൽ അവഹേളിച്ചു എന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല പറഞ്ഞിരുന്നു.
പി സി വിഷ്ണുനാഥ് അടക്കമുള്ള ഉന്നത കോൺഗ്രസ് നേതാക്കളാണ് പോറ്റിയെ കേറ്റിയെ എന്ന് പാട്ടിന് സംസ്ഥാനത്ത് വലിയ പ്രചരണം നൽകിയത്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് പാട്ട് ആഘോഷിക്കപ്പെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

