
പാർലമെന്ററി മോഹത്താൽ സി.പി.ഐ.എം വനിതാ നേതാവ് പാർട്ടി വിട്ടുപോയതിൽ സന്തോഷം പ്രകടിപ്പിച്ച് സി.പി.ഐ.എം പ്രവർത്തകർ പായസം വെച്ചും ലഡു വിതരണം ചെയ്തും ആഘോഷിച്ചു. കൊല്ലം അഞ്ചൽ പാറവിളയിലായിരുന്നു പാർട്ടിയെ വഞ്ചിച്ചു പോയവർക്കുള്ള ‘മധുരമായ’ ഈ യാത്രയയപ്പ്.
സാധാരണ ഒരു പാർട്ടിയിലേക്ക് വരുന്ന നേതാവിനെ സ്വീകരിക്കാനാണ് ആഘോഷങ്ങൾ നടക്കാറുള്ളത്. എന്നാൽ പാർട്ടിയെ വഞ്ചിച്ച് പുറത്തുപോകുന്നവർക്ക് ഇത്തരമൊരു ആഘോഷം സംഘടിപ്പിക്കുന്നത് ആദ്യമായാണെന്ന് പ്രവർത്തകർ പറയുന്നു.
ALSO READ : സ്നേഹത്തിന് അതിരുകളില്ല; ശിശുക്ഷേമ സമിതിയുടെ തണലിൽ നിന്നും ഒരു കുഞ്ഞ് കൂടി വിദേശത്തേക്ക്
തുടർച്ചയായി 15 വർഷം പഞ്ചായത്ത് പ്രസിഡന്റ്, അഞ്ച് വർഷം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ച സുജ ചന്ദ്രൻ, സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം, മഹിളാ അസോസിയേഷൻ ഭാരവാഹി എന്നീ സ്ഥാനമാനങ്ങളും വഹിച്ചിരുന്നു. സുജ ചന്ദ്രൻ പാർട്ടി വിട്ടത് കേവലം പാർലമെന്ററി മോഹം മൂലമാണെന്ന് സി.പി.ഐ.എം കൊല്ലം ജില്ലാ ആക്ടിങ് സെക്രട്ടറി എസ്. ജയമോഹൻ വ്യക്തമാക്കി.
സി.പി.ഐ.എം വർഗ്ഗീയ പാർട്ടിയായതിനാലാണ് താൻ പാർട്ടി വിടുന്നത് എന്നായിരുന്നു സുജ ചന്ദ്രന്റെ നിലപാട്. ഈ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടും, ഇത്തരക്കാർ പാർട്ടിക്ക് ബാധ്യതയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുമാണ് പ്രാദേശിക പ്രവർത്തകർ ലഡു വിതരണം ചെയ്തും പായസം വിളമ്പിയും ആഘോഷം നടത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


