‘ബിനോയ് വിശ്വത്തിനെതിരായ എസ് അജയകുമാറിന്റെ പരാമര്‍ശം പാടില്ലാത്തത്’: ഇ എന്‍ സുരേഷ് ബാബു

en suresh babu-s ajayakumar

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ എസ് അജയകുമാറിന്റെ പരാമര്‍ശം പാടില്ലാത്തതെന്ന് സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. സിപിഐയും സിപിഐ എമ്മും തമ്മിലുള്ളത് സഹോദര ബന്ധമാണെന്ന് സുരേഷ് ബാബു പറഞ്ഞു. അതിനെ എതിര്‍ക്കുന്ന പ്രസ്താവനകള്‍ പാ‌ർട്ടി തള്ളി കളയുമെന്ന് സെക്രട്ടറി വ്യക്തമാക്കി.

ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുത്, അത്തരം നടപടി ഒരിക്കലും അംഗീകരിക്കാനാകില്ല. സിപിഐയും സിപിഐഎമ്മും തമ്മിൽ വളരെ ഊഷ്മളമായ ബന്ധമാണെന്നും ഇ എന്‍ സുരേഷ് ബാബു കൂട്ടിച്ചേ‌ർത്തു.

ALSO READ: സ്ഥാനാർഥി നിർണ്ണയം: BJP യിൽ പ്രതിസന്ധി; വട്ടിയൂർക്കാവ് കിട്ടിയില്ലെങ്കിൽ മത്സരിക്കില്ലെന്ന് കെ സുരേന്ദ്രൻ; ശ്രീലേഖയെ ഇറക്കാൻ രാജീവ് ചന്ദ്രശേഖർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News