
കൊല്ലത്ത് പോക്സോ കേസിൽ 25കാരനായ പ്രതിക്ക് 10 വർഷം കഠിന തടവും 95,000 രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം കൊറ്റംകരയിലെ അർജുനെതിരെയാണ് കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സമീർ എ ശിക്ഷ വിധിച്ചത്. പ്രതിയുടെ സുഹൃത്തിന്റെ 17 വയസുള്ള സഹോദരിയോട് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്.
പിഴ ഒടുക്കിയില്ലെങ്കിൽ 11 മാസം കൂടി അധികമായി കഠിന തടവ് അനുഭവിക്കണം. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെയും പോക്സോ നിയമത്തിന്റെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.
കുണ്ടറ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സിജിൻ മാത്യുവാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ആർ കോടതിയിൽ ഹാജരായി. എഎസ്ഐമാരായ സിന്ധ്യ എസ്., മിനി മോൾ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

