
കോട്ടയം പാമ്പാടിയിൽ ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. വെള്ളൂർ സ്വദേശി ബിന്ദുവാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവായ സുധാകരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബിന്ദുവിനെ കൊലപ്പെടുത്തിയ ശേഷം സുധാകരൻ ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
അതേസമയം തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി. പേയാട് അരുവിപ്പുറത്താണ് സംഭവം. അരുവിപ്പുറം സ്വദേശിനി വിദ്യാ ചന്ദ്രൻ ( 30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രതീഷിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആയിരുന്നു സംഭവം എന്നാണ് വിവരം. രതീഷ് മർദിച്ചതിന് പിന്നാലെ വിദ്യാ ചന്ദ്രൻ അവശയായി. പൊലീസ് എത്തിയാണ് ഇവരെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ ആശുപത്രിയിൽ എത്തും മുൻപേ മരണം സംഭവിച്ചു.
Husband Ends Life After Killing Wife in Kottayam, Pampady

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

