
കോഴിക്കോട് പേരാമ്പ്രയിൽ സിപിഐ എം പ്രവർത്തകന് വെട്ടേറ്റു. 49കാരനായ ദിനേശനാണ് വെട്ടേറ്റത്. പേരാമ്പ്ര മുതുവണ്ണാച്ച പ്രദേശത്ത് വെച്ചായിരുന്നു ആക്രമണം.
മൂന്നംഗ സംഘമാണ് ദിനേശന് നേരെ ആക്രമണം നടത്തിയത്. തലയ്‌ക്കും കൈകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ദിനേശനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുറ്റ്യാടിയിലെ കട അടച്ച് മടങ്ങവേയാണ് ദിനേശന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സിപിഐ എം ആരോപിച്ചു.
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

