
വെടിവെച്ചു കൊന്ന കലമാനുകളുമായി നായാട്ടു സംഘത്തിൽപ്പെട്ട യുവാവ് പിടിയിൽ. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അബദുൽ സമദിനെയാണ് ഫോറസ്റ്റ് സംഘം പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കരുവാരക്കുണ്ട് സ്വദേശി ഖലീൽ, ഈങ്ങാപ്പുഴ സ്വദേശികളായ മുഹമ്മദ് റാഫി, നൗഫൽ എന്നിവർ വേട്ടയ്ക്ക് ഉപയോഗിച്ച തോക്കുമായി ഓടി രക്ഷപ്പെട്ടു.
താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചിൽപ്പെട്ട പുതുപ്പാടി കൊളമല വനത്തിൽ നായാട്ടു സംഘം പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിലാണ് നായാട്ടു സംഘത്തെ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ 2.30 മുതൽ വനപാലകർ കാട്ടിൽ പരിശോധന നടത്തി വരികയാണ്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
ALSO READ: ഇതെന്തൊരു കൂറ്റൻ രാജവെമ്പാല! പിടികൂടിയത് അതിസാഹസികമായി, സംഭവം ഭൂതത്താൻകെട്ടിൽ
അതേസമയം വെടിയേറ്റ നിലയിലുള്ള ഒരു മാനിനെ അബ്ദുസമദിന്റെ കൈയിൽ നിന്ന് കണ്ടെത്തി. മറ്റൊരു മാനിനെ ഇറച്ചിയാക്കിയ നിലയിൽ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നുമാണ് കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ച മറ്റൊരു കാറ് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കാറിലാണ് മൂന്നു പേർ രക്ഷപ്പെട്ടത് എന്നാണ് വനപാലകർ സംശയിക്കുന്നത്. നിലമ്പൂർ ഭാഗത്ത് നിന്നും നിരവധി നായാട്ടു സംഘങ്ങൾ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നായാട്ടിനായി എത്തിയതായ വിവരം തങ്ങൾക്ക് ലഭിച്ചതായി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

