
പെരുമ്പാവൂർ കുറുപ്പുംപടിയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാലു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. അസം നവോഗോൺ സ്വദേശി റബ്ബുൽ ഇസ്ലാമിനയാണ് പിടിയിലായത്. പെരുമ്പാവൂർ എ.എസ്.പി ഹാർദ്ദിക് മീണയുടെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ വലയിലാക്കിയത്.
പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നാല് പൊതികളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ നിന്ന് കഞ്ചാവുമായി കുറുപ്പംപടിയിലെ താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒരു ലക്ഷം രൂപയിൽ അധികം വില വരും.
ALSO READ: ചികിത്സാ ചിലവിനെച്ചൊല്ലിയുള്ള തർക്കം; അമ്മയെ കൊലപ്പെടുത്തിയ മകന് ജീവപര്യന്തം തടവ് ശിക്ഷ
ഏതാനും ദിവസങ്ങളായി പ്രതിയെ അന്വേഷണ സംഘം നിരീക്ഷിച്ച് വരികയായിരുന്നു. അതേസമയം കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ചും ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത് എന്നത് സംബന്ധിച്ചും എന്നതു പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
Interstate Worker Arrested with 4 Kg Ganja Meant for Sale in Perumbavoor Kuruppampady.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

