
കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസിലെ സീനിയർ ക്ലാർക്ക് പിടിയിലായി. അങ്കമാലി അസിസ്റ്റൻറ് ലേബർ ഓഫീസിലെ സീനിയർ ക്ലാർക്ക് സ്വരാജ് നാരായണനെ ആണ് വിജിലൻസ് പിടികൂടിയത്. കൈക്കൂലി വാങ്ങുന്നതിനിടെ ആണ് ഇയാള്‍ വലയിലായത്.
അങ്കമാലിയിലെ ഐസ്ക്രീം കമ്പനി ഉടമയിൽ നിന്ന് ലേബർ ലൈസൻസ് പുതുക്കി നൽകുന്നതിനായി 1500 രൂപ കൈക്കുലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം ഓഫീസിൽ എത്തി സീനിയർ ക്ലാർക്ക് പിടികൂടിയത്.
ALSO READ: തിരുവനന്തപുരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവം; മകളുടെ ഭർത്താവ് മുംബൈയിൽ കസ്റ്റഡിയിൽ
അതേസമയം മഞ്ചേശ്വരത്ത് കെഎസ്ആർടിസി ബസില്‍ കടത്തുകയായിരുന്ന 30 ലക്ഷം രൂപ കുഴൽ പണം പൊലീസ് പിടികൂടി. മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് പതിവ് വാഹന പരിശോധനക്കിടെ രേഖകളിലാതെ കടത്തുകയായിരുന്ന കുഴൽ പണം പിടികൂടിയത്. തലപ്പാടിയിൽ നിന്നും കാസര്‍ഗോഡ് ഭാഗത്തേക്ക് വരികയായിരുന്ന KSRTC ബസിലായിരുന്നു സംഭവം. മലപ്പുറം, പെരിന്തൽമണ്ണ താലൂക്കിൽ വടക്കാങ്കര വില്ലേജിൽ മങ്കട വടക്കാങ്കര ദേശത്തു എരുമ്പത് വീട്ടിൽ അബ്ദുൾ റഹ്മാൻ മകൻ ഹംസയെ സംഭവത്തിൽ എക്സൈസ് പിടികൂടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


