
തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് പൊലീസ്. വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭിനെയാണ് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്. റാന്നിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട് എന്നാണ് വിവരം. ഇവര്‍ ബെംഗളൂരുവിലേക്ക് കടന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നിലവിൽ കേസിലെ മുഖ്യപ്രതിയായ മരണ സുബിൻ, ബെര്‍ലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവരെ പൊലീസ് പിടികൂടിയിട്ടുണ്ട്. കേസിൽ പ്രതികളായ കിരണ്‍, സജിൻ എന്നിവരാണ് ഒളിവിൽ തുടരുന്നത്.
കേസിൽ ഒളിവിലായിരുന്ന നിരണം സ്വദേശി വരുണ്‍ കുമാറിനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ആലുവയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. ഗുണ്ടാ പിരിവ് നൽകാത്തതിനെ തുടർന്നാണ് തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തതെന്നാണ് പരാതി. ഫെബ്രുവരി ഒന്നാം തീയതി ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


