തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി

Thiruvananthapuram murder case

തിരുവനന്തപുരം പേയാട് അരുവിപ്പുറത്ത് ഭർത്താവ് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശിനി വിദ്യാ ചന്ദ്രൻ ( 30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക‍ഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആയിരുന്നു സംഭവം.

രതീഷ് മർദിച്ചതിന് പിന്നാലെ അവശയായ വിദ്യാ ചന്ദ്രനെ പൊലീസാണ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തും മുൻപേ മരണം സംഭവിക്കുകയായിരുന്നു.

ALSO READ: മറ്റൊരു ബന്ധമുണ്ടെന്ന് സംശയം; ആഗ്രയിൽ കാമുകിയെ കൊന്ന് വെട്ടിനുറുക്കി യുവാവ്; തലയ്ക്കായി തിരച്ചിൽ തുടരുന്നു

അതേസമയം നെയ്യാറ്റിൻകരയിലെ ഒരു വയസുകാരൻ്റെ മരണത്തിൽ കുട്ടിയുടെ പിതാവ് കുറ്റം സമ്മതിച്ചു. താൻ ആണ് കുട്ടിയെ മർദ്ദിച്ചതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ മൊഴി പ്രകാരം, കൈ മുട്ടു കൊണ്ട് കുട്ടിയുടെ വയറ്റിൽ മർദ്ദിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ വയറ്റിൽ ക്ഷതം ഏൽക്കുകയും മരണം സംഭവിക്കുകയും ആയിരുന്നു. കുട്ടിയുടെ മരണകാരണം ആന്തരിക രക്തസ്രാവമാണെന്നും നേരത്തെ കണ്ടെത്തിയിരുന്നു.

Husband beats wife to death in Thiruvananthapuram

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News