
ശബരിമല സ്വർണ മോഷണക്കസിൽ അറസ്റ്റിലായ കണ്ഠര് രാജീവർക്ക് സംഭവവുമായുള്ള ബന്ധത്തിനെപ്പറ്റിയുള്ള നിർണായ കണ്ടെത്തലുകളാണുണ്ടായത്. പോറ്റിയെ ശബരിമലയിലേക്ക് എത്തിച്ചതും സ്പോൺസറാക്കി നിയമിക്കാൻ എല്ലാ സഹായങ്ങളും ചെയ്തു നൽകിയതും കണ്ഠര് രാജീവരാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സ്വർണം പൂശാനുള്ള അനുമതി നൽകിയത് എല്ലാം അറിഞ്ഞുകൊണ്ടാണെന്നും പോറ്റി നടത്തിയ ഇടപെടലുകൾക്ക് മൗനാനുവാദം നൽകുകയായിരുന്നെന്നും കണ്ടെത്തി.
സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് പാളികൾ കൊണ്ടുപോയതെന്ന് തന്ത്രി അറിഞ്ഞിരുന്നു. ചെന്നൈയിലേക്ക് പാളികൾ കൊണ്ടുപോകുന്നതിനെ എതിർത്തിട്ടില്ല. ചെമ്പ് തെളിഞ്ഞതിനാൽ സ്വർണം പൂശാൻ കൊണ്ടുപോകാമെന്ന കുറിപ്പ് നൽകിയത് തന്ത്രിയായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ 1998 ൽ സ്വർണം പൊതിഞ്ഞെന്ന വിവരം കുറിപ്പിലില്ല.
മുരാരി ബാബു ഈ കുറിപ്പിലാണ് ഫയൽ നീക്കം നടത്തിയത്.
Also read; ശബരിമല സ്വര്‍ണ മോഷണം: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍
സ്വർണ മോഷണക്കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി 2007 മുതൽ കണ്ഠര് രാജീവർക്ക് ബന്ധമുണ്ടെന്നും
ഈ ബന്ധം തുടങ്ങിയത് ബംഗളൂരുവിലെ ശ്രീറാംപുര ക്ഷേത്രത്തിൽ നിന്നാണെന്നതുമടക്കമുള്ള നിർണായക കണ്ടെത്തലുകളാണ് എസ്ഐടി അന്വേഷണ സംഘം നടത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

