വിബി ജി റാം ജി ബിൽ: ‘ബിജെപി വെട്ടിമുറിച്ചത് പ്രതിസന്ധികൾക്കിടയിൽ സ്ത്രീകൾക്ക് ആശ്വാസം നൽകിയ പദ്ധതി’: സി എസ് സുജാത

cs sujatha + vb g ram g bill + alappuzha

ഒരുപാട് പ്രതിസന്ധികൾക്കിടയിലും സ്ത്രീകൾക്ക് ഒരു ആശ്വാസം നൽകുന്ന പദ്ധതിയെയാണ് ബിജെപി വെട്ടിമുറിച്ചതെന്ന് സി എസ് സുജാത. തൊഴിലുറപ്പ് ബില്ല് നിയമമാക്കുന്നതിന് മുൻപ് മുതൽ പാർലമെന്റിന്റെ അകത്ത് എതിർപ്പ് രേഖപ്പെടുത്തിയ പാർട്ടിയാണ് ബിജെപിയെന്നും മുൻ എംപിയായ സി എസ് സുജാത പറഞ്ഞു. ഇടതുപക്ഷത്തിന്റെ 63 എംപിമാരുടെ പിന്തുണയോടു കൂടിയാണ് തൊഴിലുറപ്പ് നിയമം പാർലമെന്റ് നിയമമാകുന്നത്.

പാർലമെന്റിൽ രാത്രി 9.45നാണ് ബില്ല് വോട്ടിന് ഇടുന്നത്. അന്നുമുതൽ ബിജെപി തൊഴിലുറപ്പിന് എതിരായിരുന്നു. അവർ ഇതിനെ എതിർത്താണ് വോട്ട് രേഖപ്പെടുത്തിയിരുന്നു സിഎസ് സുജാത പറഞ്ഞു. ആലപ്പുഴ പാസ്പോർട്ട് ഓഫീസിനു മുന്നിൽ നടന്ന സമരത്തിൽ സംസാരിക്കുകയായിരുന്നു സി എസ് സുജാത.

ALSO READ; ‘ഫാസിസ്റ്റ് ഭരണത്തിലേക്കാണ് ബിജെപി സർക്കാരിൻ്റെ പോക്ക്, തൊഴിലുറപ്പ് നിയമം മോദി സർക്കാർ അട്ടിമറിക്കുന്നു’: എം മെഹബൂബ്

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെയുള്ള എൽഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലാ കേന്ദ്രങ്ങളിലെയും കേന്ദ്രസർക്കാർ ഓഫീസുകളിലേക്കാണ് ഇന്ന് മാർച്ച് നടത്തിയത്. തൊഴിലുറപ്പ് പദ്ധതിയെ തകർത്ത പുതിയ നിയമത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News