വിടപറഞ്ഞിട്ടും വേട്ടയാടൽ: സി ജെ റോയിക്കെതിരെ സൈബർ ഇടങ്ങളിൽ ക്രൂരമായ വിദ്വേഷ പ്രചാരണം

Cyber Attack against c j roy

വിടപറഞ്ഞ പ്രമുഖ വ്യവസായി സി ജെ റോയിക്കെതിരെ സോഷ്യൽ മീഡിയയിൽ അങ്ങേയറ്റം നീചമായ സൈബർ ആക്രമണം . ഒരു വ്യക്തിയുടെ മരണം പോലും ആദരിക്കാതെ, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ഹനിക്കാനാണ് ഒരു വിഭാഗം സംഘപരിവാർ അനുകൂല ഹാൻഡിലുകൾ ശ്രമിക്കുന്നത്.

മരണശേഷവും ഒരാളെ രാജ്യദ്രോഹിയായും തട്ടിപ്പുകാരനായും ചിത്രീകരിക്കുന്നത് അങ്ങേയറ്റം നീചമായ സംസ്കാരമാണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്. രാഷ്ട്രീയമായ വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും, അന്തരിച്ച ഒരു വ്യക്തിയുടെ കുടുംബത്തെ പോലും വേദനിപ്പിക്കുന്ന രീതിയിലുള്ള ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

ALSO READ : യൂണിയൻ ബജറ്റ്: ‘കേരളത്തിന് തീർത്തും നിരാശ; കണ്ണിൽ പൊടിയിടാൻ പോലും ഒരു പ്രഖ്യാപനമുണ്ടായില്ല’: ഡോ. ജോൺ ബ്രിട്ടാസ് എംപി

വ്യക്തിപരമായ വിരോധങ്ങളും രാഷ്ട്രീയ താൽപ്പര്യങ്ങളും മുൻനിർത്തി, മരിച്ച ഒരാളുടെ ഓർമ്മകളെപ്പോലും വേട്ടയാടുന്ന സംഘപരിവാർ ശൈലി സാംസ്കാരിക കേരളത്തിന് തീരാക്കളങ്കമാണ്. ഒരു മനുഷ്യന്റെ വിയോഗത്തെപ്പോലും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന നികൃഷ്ടമായ പ്രവർത്തിയാണെന്ന് പറയാതെ വയ്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News