‘തനിക്കെതിരെ പ്രചാരകരായി വന്നത് കോണ്‍ഗ്രസ് നേതാക്കാളും പ്രവര്‍ത്തകരും: ഗൂഢാലോചനയുടെ പ്രധാന കേന്ദ്രം പറവൂരെന്ന് കെ. എന്‍ ഉണ്ണികൃഷ്ണന്‍ എം എല്‍ എ

kn unnikrishnan mla

സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും തനിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമാണെന്ന് വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍. സംഭവത്തില്‍ മുഖ്യമന്തിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. പൊലീസില്‍ മൊഴിയും നല്‍കിയിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അധിക്ഷേപ പരാമര്‍ശത്തിന് തുടക്കമിട്ടത് ഗോപാല കൃഷ്ണനാണ്. അടിസ്ഥാനമുള്ള ആരോപണം ഉന്നയിച്ചാല്‍ എം എല്‍ എ സ്ഥാനം രാജിവക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ട്. പല ലക്ഷ്യങ്ങളും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഉണ്ടാകാമെന്നും ഗൂഢാലോചനയുടെ പ്രധാന കേന്ദ്രം പറവൂരാണെന്നും അദ്ദേഹം പറഞ്ഞു.

Also read – കളമശ്ശേരി ജുഡീഷ്യൽ സിറ്റിക്ക് 27 ഏക്കർ ഭൂമി, കേരള പൊതുസേവനാവകാശ ബിൽ കരട് അംഗീകരിച്ചു: മന്ത്രിസഭായോഗ തീരുമാനങ്ങൾ

സമൂഹം ഈ വാര്‍ത്ത തിരസ്‌കരിച്ചതാണെന്നും കോണ്‍ഗ്രസിന് ബന്ധമില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെ അത് നിഷേധിക്കണമെന്നും ഉണ്ണികൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.വിഷയത്തിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് സതീശൻ സിപിഐ എമ്മിനെതിരെ പറഞ്ഞതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News