സ്ത്രീത്വത്തെ അപമാനിച്ച നേതാവിനെ സ്ഥാനാർഥിയാക്കിയ സംഭവം: പരാതി അവഗ‍ണിച്ച് കെപിസിസി ജനറൽ സെക്രട്ടറി; ഫോൺ സംഭാഷണം പുറത്ത്

udf + kpcc + d raghunathan nair

സ്ത്രീകളോട് നിരന്തരം മോശം പെരുമാറ്റം നടത്തിയ ഡിസിസി ജനറൽ സെക്രട്ടറി ഡി രഘുനാഥൻ നായരെ സ്ഥാനാർത്ഥിയാക്കിയതിൽ വ്യാപക പ്രതിഷേധം. തിരുവനന്തപുരം കല്ലറ ബ്ലോക്ക് ജനറൽ സെക്രട്ടറി റസിയ അൻസാർ നൽകിയ പരാതിയിലും കെപിസിസി നടപടിയെടുത്തില്ല. റസിയ അൻസാർ കെപിസിസി ജനറൽ സെക്രട്ടറി രമണി പി നായരോട് സംസാരിക്കുന്ന ഫോൺ സംഭാഷണം കൈരളി ന്യൂസിന് ലഭിച്ചു.

പാർട്ടിയിലെ ഭാരവാഹികൾ അടക്കമുള്ള വനിതാ നേതാക്കളോട് മോശമായി പെരുമാറിയ ഡിസിസി ജനറൽ സെക്രട്ടറി ഡി രഘുനാഥൻ നായരെ പെരിങ്ങമല ബ്ലോക്ക് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി എന്നതാണ് ആക്ഷേപം.

ALSO READ; ‘സിപിഐഎം നിലപാട് ശരിയെന്ന് തെളിഞ്ഞു, ഡിസിസി പ്രസിഡന്‍റ് പി‍ഴവ് അംഗീകരിച്ചതിൽ സന്തോഷം’: എം മെഹബൂബ്

പ്രതിപക്ഷ നേതാവിനും കെപിസിസി അധ്യക്ഷനും റസിയ പരാതി നൽകിയിരുന്നു. എന്നിട്ടും രഘുനാഥൻ നായർക്കെതിരെ നടപടിയെടുത്തില്ല. അവസാനം രമണി പി നായർ അടക്കമുള്ള വനിതാ നേതാക്കളെ സമീപിച്ചിട്ടും അവരും റസിയയെ കയ്യൊഴിയുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കല്ലറ ബ്ലോക്ക് ഡിവിഷനിലെ ഭാരവാഹികൾ രാജിക്ക് ഒരുങ്ങുകയാണ്. മാത്രമല്ല സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് റസിയ അൻസാർ വനിതാ കമ്മീഷനെയും പൊലീസിനെയും സമീപിക്കുമെന്നും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News