
രാജിവച്ചു എന്ന മാധ്യമ വാർത്തകൾ നിഷേധിച്ച് തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ ശക്തൻ. നേതാക്കളുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് രാജിവച്ചില്ല എന്ന അറിയിപ്പുമായി എൻ ശക്തൻ രംഗത്തെത്തിയത്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ശക്തന്റെ പ്രതികരണം.
എൽഡിഎഫ് ഭരണം തുടരുമെന്ന രാഷ്ട്രീയ വസ്തുത തുറന്നു പറഞ്ഞതിന് പിന്നാലെ പാലോട് രവി രാജിവച്ചതിനെ തുടർന്നാണ് ഡിസിസി അധ്യക്ഷനായി ശക്തനെ നിയമിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിലെ തർക്കവും ഒരു വിഭാഗം നേതാക്കൾ എതിരാകുന്നതിലെ നിരാശയുമാണ് രാജവെയ്ക്കുകയാണ് എന്ന് നേതൃത്വത്തെ അറിയിക്കുന്നതിലേക്ക് ശക്തനെ നയിച്ചത്.
എന്നാൽ നേതൃത്വം നേരിട്ടെത്തി അനുനയിപ്പിച്ചതോടെയാണ് രാജിയിൽ നിന്ന് ശക്തൻ പിന്മാറിയത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥി നിർണയത്തെ ചൊല്ലി കേരളത്തിലുടനീളം കോൺഗ്രസിൽ പൊട്ടിത്തെറി നടക്കുകയാണ്. പല സ്ഥലങ്ങളിലും പ്രവർത്തകർ കൂട്ടമായി രാജിവക്കുന്ന സ്ഥിതിയാണുള്ളത്.
ഈ സമയത്ത് ഡിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും ഒരാൾ രാജിവക്കുന്നത് തരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞാണ് നേതൃത്വം ശക്തനെ അനുനയിപ്പിക്കാൻ നേരിട്ട് രംഗത്തെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

