കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന സഹോദരന്‍ മരിച്ചനിലയില്‍

death

കോഴിക്കോട് വയോധികരായ സഹോദരിമാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രമോദിന്റെ മൃതദേഹം കണ്ടെത്തി.

തലശ്ശേരി കുയ്യാലി പുഴയോരത്താണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിയണമെന്ന് പൊലീസ് അറിയിച്ചു. ചേവായൂര്‍ പൊലീസ് തലശ്ശേരിക്ക് തിരിച്ചു.

കോഴിക്കോട് വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിരുന്നു. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മാര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

Also Read : കോളേജ് വിദ്യാർത്ഥിയെ സ്കൂൾ പരിസരത്ത് അതിക്രൂരമായി മർദ്ദിച്ച് പരുക്കേൽപ്പിച്ച സംഭവം; രണ്ടു പേര്‍ അറസ്റ്റില്‍

കരിക്കാംകുളം ഫ്‌ലോറിക്കന്‍ റോഡില്‍ മൂന്നു വര്‍ഷമായി വാടകയ്ക്ക് താമസിക്കുന്ന 72 കാരി ശ്രീജയ, 68 വയസുള്ള പുഷ്പലളിത എന്നിവരെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍.
ഇരുവരും മരിച്ചത് ശ്വാസംമുട്ടിയാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

ബന്ധുക്കളോടും നാട്ടുകാരോടും അടുപ്പം സൂക്ഷിക്കാതെ ജീവിച്ചിരുന്ന മൂന്നു പേര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെയാണ് പ്രമോദ് ഒരു സഹോദരി മരിച്ചെന്ന വിവരം ബന്ധുക്കളിലൊരാളെ അറിയിക്കുന്നത്. ഇയാള്‍ വീട്ടില്‍ വന്ന് പരിശോധിച്ചപ്പോള്‍ രണ്ടു പേരെയും രണ്ട് മുറികളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News