
ദീപക്കിൻ്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി കുടുംബം. യുവതിയാണ് ദീപക്കിൻ്റെ മരണത്തിന് ഉത്തരവാദിയെന്ന് ബന്ധു പറഞ്ഞു. പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ ഉറപ്പു നൽകിയതായി ബന്ധുക്കൾ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് ഗോവിന്ദപുരത്തെ വീട്ടിൽ ദീപക്കിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂർ പയ്യന്നൂരിലേക്കുള്ള യാത്രയിലാണ് തിരക്കുള്ള ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയതെന്ന് യുവതി സമൂഹമാധ്യമത്തിലൂടെ വീഡിയോ പങ്കുവെച്ചത്. നിമിഷം നേരം കൊണ്ട് വീഡിയോ വൈറലായി. ഇതിനുശേഷം ദീപക് കടുത്ത മാനസിക പ്രയാസം അനുഭവിച്ചതായി വീട്ടുകാരും സുഹൃത്തുകളും പറഞ്ഞു. വിഷയത്തിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാരും.
എന്നാൽ പരാതിയിൽ ഉറച്ചു നിൽക്കുകയാണെന്നും ബസ്സിലെ മറ്റൊരു യാത്രക്കാർക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നുമാണ് യുവതി പറയുന്നത്. സ്വകാര്യ കമ്പനിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ജീവനക്കാരനായിരുന്നു മരിച്ച ദീപക്. വീട്ടിൽ മാതാപിതാക്കളുടെ കൂടെയാണ് താമസം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


