‘മതരാഷ്‌ട്രവാദികളെ വെളുപ്പിക്കാനുള്ള ശ്രമം അങ്ങേയറ്റം അപഹാസ്യം’; കോൺഗ്രസ് – ജമാഅത്തെ കൂട്ടുകെട്ടിനെതിരെ ആഞ്ഞടിച്ച് ദീപിക മുഖപ്രസംഗം

deepika editorial against congress & Jamaat-e-Islami

കോൺഗ്രസിന്‍റെ ജമാത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ ആഞ്ഞടിച്ച് ദീപിക മുഖപ്രസംഗം. ലക്ഷ്യം ഇസ്‌ലാമിക റിപ്പബ്ലിക്കാണെന്ന് ആവർത്തിച്ചു വ്യക്തമാക്കിയ ജമാഅത്തെ ഇസ്‌ലാമിയെ വെളുപ്പിക്കാൻ കോൺഗ്രസ് ശ്രമം. മതരാഷ്‌ട്രവാദം അവർ ഉപേക്ഷിച്ചു എന്ന് മലയാളികളെ കോൺഗ്രസ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിമർശനം. കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗത്തിലാണ് ജമാഅത്തെ ഇസ്ലാമി -കോൺഗ്രസ് കൂട്ടുകെട്ടിനെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.

മതേതരത്വം അങ്ങേയറ്റം പ്രതിസന്ധിയിലായ കാലത്ത്, തീവ്രഹിന്ദുത്വതെ സഹായിക്കുന്ന വിധത്തിലാണ് ഇസ്‌ലാമിക മതരാഷ്‌ട്രവാദികളുമായുള്ള കോൺഗ്രസിന്‍റെ കൂട്ടുകെട്ട്. ഇതിനെ അവർ ന്യായീകരിക്കുകയാണ്. ഇത് അങ്ങേയറ്റം അപഹാസ്യമായ നടപടിയാണ്. ഇസ്‌ലാമിൽ വിശ്വസിക്കുന്ന ആർക്കും ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാനാവില്ലെന്നു ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് പ്രഖ്യാപിച്ചത്.

ALSO READ; പുതുചരിത്രം സൃഷ്ടിച്ച് LDF സർക്കാർ: കേരളീയർക്ക് സന്തോഷവും അഭിമാനവും പകരുന്ന നേട്ടമെന്ന് മുഖ്യമന്ത്രി; സംസ്ഥാനതല പട്ടയ വിതരണമേള ഉദ്ഘാടനം ചെയ്തു

അഫ്ഗാനിസ്ഥാനിലെ താലിബാൻ അധികാരത്തിലെത്തിയപ്പോൾ വിസ്മയമെന്നാണ് ജമാഅത്തെ ഇസ്‌ലാമി വിശേഷിപ്പിച്ചത്, ഉള്ളിൽ തിങ്ങിവിങ്ങുന്ന മുസ്‌ലിം ബ്രദർഹുഡ് ഐക്യദാർഢ്യമാണ്. ആർഎസിഎസിന്‍റെ ഹിന്ദു രാഷ്ട്രത്തിന് ബദലാണ് ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമിക് റിപ്പബ്ലിക്ക്. അതിനെയാണ് കോൺഗ്രസ് കൂട്ടുപിടിക്കുന്നത്. കോൺഗ്രസിന് എല്ലാ വർഗീയതകളെയും തള്ളിപ്പറയാനുള്ള ആത്മവിശ്വാസമില്ലെന്നാകരുതെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News