ഡിസിസി നേതൃത്വത്തിനെതിരെ തുറന്നടിച്ച് ​ദീപ്തി മേരി വർ​ഗീസ്, അതൃപ്തി ശക്തം

deepthi marry

തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം കോൺ​ഗ്രസിൽ പ്രശ്നങ്ങളും പുകയുകയാണ്. ഇപ്പോൾ കൊച്ചി മേയർ വിഷയത്തിലാണ് കോൺ​ഗ്രസ് നേതാവ് ദീപ്തി മേരി വർ​ഗീസ് ഡിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ഡിസിസി അഭിപ്രായങ്ങൾ തേടുന്നതിൽ കെ പി സി സി യുടെ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നാണ് ഇപ്പോൾ ദീപ്തി മേരി വർ​ഗീസ് പറഞ്ഞിരിക്കുന്നത്. ഇവിടെ സ്വതന്ത്രമായി അഭിപ്രായങ്ങൾ രേഖപ്പെടുത്താനും കഴിയുന്നില്ലെന്നും പറയുന്നു. സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ വേദിയില്ല. കൗൺസിലർമാർക്കും അഭ്രപ്രയാങ്ങൾ രേഖപ്പെടുത്താൻ സാധിക്കുന്നില്ല. കൗൺസിലർന്മാരിൽ നിന്ന് അഭിപ്രായം തേടിയതിൽ സുതാര്യതയില്ല.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഒരു ചർച്ചയും നടന്നില്ലെന്നും കോർ കമ്മിറ്റിയും ചേർന്നില്ലെന്നും പറയുന്നു.
സുതാര്യമായി തെരഞ്ഞടുപ്പ് നടന്നിരുന്നെങ്കിൽ തീരുമാനം മറ്റൊന്ന് ആകുമായിരുന്നുവെന്നും പറയുന്നു. പ്രതിപക്ഷ നേതാവിനാണ് ജില്ലയിലെ ചുമതലയെന്നും പ്രതിപക്ഷ നേതാവിൻ്റെ കൂടിയാണ് തീരുമാനങ്ങളെന്നും അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കട്ടെയെന്നും പറയുന്നു.

Also read; എ, ഐ ഗ്രൂപ്പുകളുടെ വടംവലി; കഞ്ഞിക്കുഴി പഞ്ചായത്തിൽ ഭരണപ്രതിസന്ധി രൂക്ഷമാകുന്നു

മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പൊട്ടിത്തെറി രൂക്ഷമായിരിക്കുന്നത്. തനിക്ക് പിന്തുണ ഇല്ലെന്ന് പറയുന്നത് തെറ്റാണെന്നും കൗൺസിലർമാർക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ കഴിയാത്തതാണ് കാരണമെന്നും പറഞ്ഞു.
ഇതിന് നേതൃത്വം മറുപടി പറയണം. കോൺഗ്രസിൽ നിന്ന് ഇതുവരെ മറ്റ് വാഗ്ദാനങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന് ശേഷം മേയർ സ്ഥാനം സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നുമാണ് ദീപ്തി മേരി വർ​ഗീസ് തുറന്നടിച്ചിരിക്കുന്നത്. ദീപ്തി മേരി വർ​ഗീസിനെ പിന്തുണച്ച് കൊണ്ട് ഒരു വിഭാ​ഗവും രം​ഗത്ത് വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News