
കൊച്ചി കോര്‍പറേഷൻ മേയര്‍ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്തതില്‍ കെ പി സി സി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ദീപ്തി മേരി വർഗീസ്. അക്കാര്യം പറഞ്ഞതിൽ മാറ്റമില്ലെന്ന് അവര്‍ പറഞ്ഞു. തൃക്കാക്കരയായാലും കൊച്ചി കോർപ്പറേഷനായാലും മാനദണ്ഡം ഒന്നായിരിക്കണമെന്ന് അവര്‍ മാധ്യമത്തോട് പ്രതികരിച്ചു.
അതേസമയം, പാർട്ടിയിലെ മുതിർന്ന വനിതാ നേതാവും KPCC ജനറൽ സെക്രട്ടറിയുമായ ദീപ്തി മേരി വർഗീസിനെ കൊച്ചി മേയറാക്കുമെന്നായിരുന്നു ആദ്യം മുതലേ വിലയിരുത്തിയിരുന്നത്. എന്നാൽ കെ സി വേണു ഗോപാലിൻ്റെ പിന്തുണയുള്ള ദീപ്തിയെ വെട്ടി പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഇടപെട്ട് മിനിമോളെ പ്രഖ്യാപിച്ചതോടെ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുകയായിരുന്നു.
ദീപ്തി മേരി വർഗീസിന് പിന്നാലെ പ്രമുഖ കോൺഗ്രസ് നേതാക്കാളായ മാത്യു കുഴൽനാടൻ, അജയ് തറയിൽ എന്നിവർ നേതൃത്വത്തെ പരസ്യമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. വിജയത്തിൻ്റെ ശോഭ കെടുത്തരുതെന്ന് പറഞ്ഞ് വി ഡി സതീശൻ്റെ വിശ്വസ്തനായ മുഹമ്മദ് ഷിയാസ് ദീപ്തിക്കെതിരെ തിരിച്ചടിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തൻ്റെ ഒപ്പം നിൽക്കുന്നവർക്ക് പ്രധാന പദവികൾ നൽകി വി ഡി സതീശൻ പാർട്ടിയിൽ പിടിമുറക്കുന്നതിനെതിരെയുള്ള നേതാക്കളുടെ പ്രതിഷേധമാണ് കൊച്ചിയിലുണ്ടായ പൊട്ടിത്തെറി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

