ദില്ലി സ്ഫോടനം: ഫരീദാബാദ് ഭീകര സംഘത്തിൻ്റെ മുഖ്യ കണ്ണികളായ ഡോ.മുസമ്മിലും ഷഹീനും ദമ്പതികളെന്ന് എൻഐഎ

bomb blast delhi

ദില്ലി സ്ഫോടനത്തിൽ അറസ്റ്റിലായ ഡോക്ടർ മുസമ്മിലും ഷഹീനും ദമ്പതികൾ. മുസമ്മിൽ നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമായത്. ഫരീദാബാദ് ഭീകര സംഘത്തിൻ്റെ മുഖ്യ കണ്ണികളായ ഡോക്ടർ മുസമ്മിൽ, ഷഹീൻ എന്നിവർ വിവാഹം കഴിച്ചിരുന്നതായി അന്വേഷണസംഘം വ്യക്തമാക്കി. അൽഫലാഹ് സർവകലായ്ക്ക് സമീപമുള്ള പള്ളിയിൽ വച്ച് ‘നിക്കാഹ്’ നടന്നു എന്ന് മുസമ്മിൽ മൊഴി നൽകി.

2023 സെപ്റ്റംബറിലാണ് വിവാഹം നടന്നത്. ശരിയത്ത് നിയമപ്രകാരമാണ് നിക്കാഹ് നടന്നത് എന്നും മുസമ്മിൻ്റെ മൊഴിയിലുണ്ട്. ചെങ്കോട്ട സ്ഫോടനത്തിന് സഹായം നൽകിയ ജാസിർ ബിലാൽ വാണിയുടെ കസ്റ്റഡി കാലാവധി ഡിസംബര്‍ 04 വരെ നീട്ടി. എന്‍ഐഎ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

ALSO READ: വടകരയിൽ റെയിൽവേ ഗേറ്റിൽ ട്രെയിൻ തട്ടി ബധിരനും മൂകനുമായ മധ്യവയസ്‌കന് ദാരുണാന്ത്യം

പ്രതികള്‍ക്ക് ഡ്രോണ്‍ നിര്‍മാണം, റോക്കറ്റ് വികസിപ്പിക്കല്‍ എന്നിവയില്‍ പരിശീനം നല്‍കിയതിനാണ് ബിലാലിനെ അറസ്റ്റ് ചെയ്തത്. ഭീകരബന്ധം കണ്ടെത്താൻ ഷോപ്പിയാനിൽ ജമ്മു കശ്മീർ പൊലീസ് പരിശോധന നടത്തി. നിരോധിത സംഘടന ബന്ധം ഉള്ളവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ഭീകരബന്ധങ്ങൾ തേടി ജമ്മു കശ്മീരിൽ ഇന്നും പരിശോധന നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News