ദില്ലി സ്ഫോടനം: അന്വേഷണം ഊർജിതമാക്കി എൻഐഎ; സുരക്ഷാ വീഴ്ച സമ്മതിച്ച് കേന്ദ്രം

red ford blast nia

ദില്ലി സ്ഫോടനക്കേസിൽ അന്വേഷണം ഊർജിതമാക്കി എൻ ഐ എ. ഫരീദാബാദ് സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. പൊട്ടിത്തെറി നടന്ന് പിറ്റേന്ന് തന്നെ ആഭ്യന്തര മന്ത്രാലയം കേസ് എൻ ഐ എക്ക് കൈമാറിയിരുന്നു. എഡിജി വിജയ് സാഖറെ നയിക്കുന്ന പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആക്രമണത്തിൽ അറസ്റ്റിൽ ആയവരെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. ഫോറൻസിക് പരിശോധനകളുടെ ഫലവും ഇന്ന് പുറത്തു വന്നേക്കും.

അതേസമയം സ്ഫോടനത്തിൽ കേന്ദ്ര സർക്കാർ വൻ സുരക്ഷാ വീഴ്ച സമ്മതിച്ചു. ചെങ്കോട്ടയിലെ സ്ഫോടനം ഭീകരാക്രമണം എന്ന് കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഹീനപ്രവർത്തനത്തെ അപലപിച്ചു പാസാക്കിയ പ്രമേയം, കേന്ദ്ര സർക്കാരിന്റെ ഒളിച്ചോട്ടമെന്ന വിമർശനം ശക്തമായി. അതിനിടെ, സ്ഫോടനത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സ്ഫോടനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ALSO READ; ‘ഭീകരർ എങ്ങനെ വരുന്നു, സൈന്യം നിങ്ങളുടെ കൈയിൽ അല്ലേ?: ദില്ലി സ്ഫോടനത്തിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗം

കാറിന്റെ മുൻവശത്ത് നിന്നുള്ള ദൃശ്യമാണ് പുറത്തുവന്നത്. അപകടത്തിന്റെ തീവ്രത വ്യക്തമാകുന്നതാണ് ഈ ദൃശ്യങ്ങൾ. നേരത്തെ പൊട്ടിത്തെറിക്ക് നടക്കുന്നതിന്‍റെ, സിഗ്നലിന് പിൻവശത്തെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പൊട്ടിത്തെറിക്ക് പിന്നാലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാവുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News