
ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നില്ലെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് തെറ്റായ വാര്‍ത്തയാണെന്നും മന്ത്രി വി എന്‍ വാസവന്‍. കാലാവധി നീട്ടണമെങ്കില്‍ നിയമസഭയുടെ അംഗീകാരം വേണം. അത്തരത്തില്‍ ഒരു നീക്കം സര്‍ക്കാര്‍ നടത്തിയില്ല.
നിയമം ഭേദഗതി ചെയ്യാതെ കാലാവധി നീട്ടി നല്‍കാന്‍ കഴിയില്ല, അതിനുള്ള ബില്ല് സര്‍ക്കാര്‍ കൊണ്ടുവന്നില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം തീര്‍ത്ഥാടനത്തിനു മുന്‍പ് പ്രസിഡന്റുമാരെ മാറ്റുന്നത് സംബന്ധിച്ച് പുനപരിശോധിക്കാന്‍ വകുപ്പ്തല സെക്രട്ടറിമാരുടെ നിര്‍ദ്ദേശം വന്നിരുന്നു. അത് ഭാവിയില്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

