
കേരളത്തിലെ എൽ ഡി എഫ് ഭരണത്തിന്റെ തുടർച്ചയും വികസന പ്രവർത്തനങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയമാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് . എൽഡിഎഫ് വടകര മുനിസിപ്പൽ ഏരിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തി വിജയം ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വടകര നഗരസഭയിൽ എൽ.ഡി എഫ്. പ്രചരണ പരിപാടികൾ സജീവം. ടൗൺ ഹാളിൽ നടന്ന കുടുംബ സംഗമം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജനങ്ങൾ സർക്കാർ നടത്തുന്ന ക്ഷേമ വികസന പ്രവർത്തനങ്ങളിൽ ബോധവാന്മാരാണ്. വടകര നഗരസഭയിലെ LDF ഭരണവും വിലയിരുത്തപ്പെടും. 2020 ൽ ലഭ്യമായ സീറ്റിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി വടകര മുൻസിപ്പാലിറ്റിയിൽ വീണ്ടും LDF അധികാരത്തിൽ വരും എന്ന കാര്യത്തിൽ തർക്കമില്ലെന്നും മന്ത്രി പറഞ്ഞു.
വടകര ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ സി കുമാരൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ, ഏരിയ സെക്രട്ടറി ടി പി ഗോപാലൻ, നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു, പി സുരേഷ് ബാബു, തുടങ്ങിഎൽഡിഎഫ് നേതാക്കൾ സംസാരിച്ചു. നഗരസഭയിൽ ജനവിധി തേടുന്ന എൽഡിഎഫ് സ്ഥാനാർഥികളും കുടുംബ സംഗമത്തിൽ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

