
കോഴിക്കോട് വിജിൽ തിരോധാനക്കേസിൽ നിർണായക കണ്ടെത്തലുകൾ നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് ഡി ജി പിയുടെ ബഹുമതി. എലത്തൂർ സ്വദേശിയായ വിജിൽ തിരോധാന കേസിൽ അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിറ്റി പൊലീസ് കമ്മീഷണർ ടി. നാരായണൻ ഐ പി എസ്, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അരുൺ കെ പവിത്രൻ, അസി. പൊലീസ് കമ്മീഷണർ അഷ്റഫ് ടി കെ, എലത്തൂർ ഇൻസ്പെക്ടർ രഞ്ജിത്ത് ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥർക്കാണ് സംസ്ഥാന പൊലീസ് മേധാവിയിൽ നിന്നും സത് സേവന പുരസ്കാര ബഹുമതി ലഭിച്ചത്.
2019 ൽ കൂട്ടുകാരോടൊപ്പം പോയ വിജിലിനെ കാണാതാവുകയും തുടർന്ന് വിജിലിന്റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് ആറുവർഷത്തിന് ശേഷം എരഞ്ഞിപ്പാലം സരോവരത്തുള്ള ചതുപ്പിൽ വച്ച് വിജിലിന്‍റെ വസ്തുവും ഷൂസും അസ്ഥികളും കണ്ടെത്തിയത്.
News summary: DGP has honored the police officers who were part of investigation team in the disappearance case of Vigil, a native of Elathur, Kozhikode.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

